പുതിയ ടൊയോട്ട വെല്‍ഫയറില്‍ കുഞ്ചാക്കോ ബോബനും കിട്ടി കെ.എല്‍.07 'ഡാ' 


25,000 രൂപ അടച്ചാണ് താരം ഫാന്‍സി നമ്പറായ 0009 ബുക്ക് ചെയ്തത്. 

കുഞ്ചാക്കോ ബോബൻ തന്റെ പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: Nippon Toyota

കൊച്ചിയിലെ വാഹന ഉടമകളോട് വണ്ടി നമ്പര്‍ ചോദിച്ചാല്‍ ആദ്യം പറയും 'ഡാ'. ട്രോളന്മാര്‍ വൈറലാക്കിയ ഡാ, ശരിക്കും ഡി.എ.യാണ്. എറണാകുളം ആര്‍.ടി. ഓഫീസിലെ വാഹന രജിസ്ട്രേഷനായ കെ.എല്‍. 07 പുതിയ സീരീസിലേക്ക് കടന്നതാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.

നടന്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡി.എ. സീരീസില്‍ ഇതിനോടകം വാഹനം സ്വന്തമാക്കിയത്. തന്റെ ടൊയോട്ട വെല്‍ഫയര്‍ വാഹനത്തിനാണ് കെ.എല്‍. 07 ഡി.എ. 0009 എന്ന നമ്പര്‍ കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയത്. 25,000 രൂപ അടച്ചാണ് താരം ഫാന്‍സി നമ്പറായ 0009 ബുക്ക് ചെയ്തത്.

മറ്റാവശ്യക്കാരില്ലാത്തതിനാല്‍ ലേലം ഒഴിവാക്കി എറണാകുളം ജോയിന്റ് ആര്‍.ടി.ഒ. കെ.കെ. രാജീവ് താരത്തിന് നമ്പര്‍ അനുവദിച്ചു. കെ.എല്‍. 07 സി.ഇസഡ്. എന്ന സീരീസില്‍ 9,999 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഡി.എ.യിലേക്ക് കടന്നത്.

ഈ സീരീസിലെ ഏറ്റവും വിലയേറിയ നമ്പറായ 0001 ഒരു ലക്ഷം രൂപയ്ക്ക് ഇടപ്പള്ളിയിലെ ബിസിനസുകാരന്‍ ലേലമില്ലാതെ സ്വന്തമാക്കി. രജിസ്ട്രേഷന്‍ 1200-ലധികം പിന്നിട്ടതായി ആര്‍.ടി. ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹന രജിസ്ട്രേഷന്‍ നടക്കുന്നത് എറണാകുളം ആര്‍.ടി. ഓഫീസിലാണ്.

Content Highlights: Actor Kunchacko Boban gets kochi new vehicle registration series DA, Toyota Vellfire

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented