കമൽഹാസൻ സമ്മാനിച്ച കാറിനുമുന്നിൽ അദ്ദേഹത്തിനൊപ്പം ലോകേഷ് കനകരാജ്
സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍ നായകനായി ഏറ്റവുമൊടുവില്‍ എത്തിയ വിക്രം സിനിമ സര്‍വ്വകാല റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഭാഷകള്‍ക്ക് അതീതമായി ജനങ്ങള്‍ സിനിമയെ ഏറ്റെടുത്തതോടെ സംവിധായകനെ വാനോളം പുകഴ്ത്തിയും കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ വിക്രം സംവിധായകന്‍ ലോകേഷ് കനകരാജിന് വിലപ്പെട്ട സമ്മാനം നല്‍കി ആദരിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസല്‍.
ടൊയോട്ടയുടെ പ്രീമിയം ബ്രാന്റായ ലെക്‌സസിന്റെ ആഡംബര സെഡാന്‍ മോഡലായ ഇ.എസ്.300എച്ച് ആണ് കമല്‍ ഹാസന്‍ ലോകേഷ് കനകരാജിന് സമ്മാനിച്ചിരിക്കുന്നത്. എക്‌സ്‌ക്യുസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 56.65 ലക്ഷം രൂപയും 61.85 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. കമല്‍ ഹാസന്‍ വാഹനം ലോകേഷ് കനകരാജിന് സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ലെക്‌സസിന്റെ ഹൈബ്രിഡ് മോഡലായ ഇ.എസ്.300എച്ചില്‍ 2.5 ലിറ്റര്‍ എല്‍4 പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 214.5 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ഇ.സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഹൈബ്രിഡ് വാഹനമായതിനാല്‍ തന്നെ ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ ആഡംബര സെഡാന്‍ ഉറപ്പുനല്‍കുന്നത്.
ജൂണ്‍ മൂന്നിനാണ് കമല്‍ ഹാസന്റെ വിക്രം തീയേറ്ററുകളില്‍ എത്തിയത്. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി രൂപ കളക്ഷനും നേടി. കേരളത്തില്‍നിന്ന് മാത്രം ഇതിനകം 10 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം ചിത്രം നേടിയത് 34 കോടി രൂപയാണ്. കമല്‍ഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് 'വിക്രം'. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
റിലീസിന് മുന്‍പേ സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് 'വിക്രം' നേടിയത്. ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കാന്‍ കടുത്ത മത്സരമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസന്റെ രാജ് കമല്‍ ഇന്റര്‍ നാഷ്ണലും സണ്‍ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, അതിഥിവേഷത്തിലെത്തിയ സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Content Highlights: Actor Kamal Hassan gifts Luxus Luxury car to Vikaram director Lokesh kanakaraj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..