ജോൺ എബ്രഹാമും അദ്ദേഹത്തിന്റെ ജിപ്സിയും | Photo: PTI, Social Media
18 സൂപ്പര്‍ ബൈക്കുകള്‍, ലംബോര്‍ഗിനി ഗല്ലാര്‍ഡോ, നിസാന്‍ ജി.ടി.ആര്, പോര്‍ഷെ കയേന്‍ ടര്‍ബോ തുടങ്ങി നിരവധി സൂപ്പര്‍ കാറുകള്‍ എന്നിവ നിറഞ്ഞതാണ് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ഗ്യാരേജ്. ഇത്രയും ആഡംബര വാഹനങ്ങള്‍ സ്വന്തമായിട്ടുള്ള താരത്തിന് അദ്ദേഹത്തിന്റെ ഗ്യാരേജിലെ താരതമ്യേന കുഞ്ഞന്‍ വാഹനമായ മാരുതി സുസുക്കി ജിപ്സിയോട് പ്രത്യേക സ്നേഹവും കരുതലുമാണുള്ളത്. ജിപ്സിയോടുള്ള തന്റെ ഇഷ്ടത്തിനുള്ള കാരണം അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
മാരുതി സുസുക്കി ജിപ്സി സ്വന്തമാക്കുകയെന്നത് അദ്ദേഹത്തിന്റെ പിതാവിന്റെയും ആഗ്രഹമായിരുന്നു. ഇതേതുടര്‍ന്ന് പുതിയ ജിപ്സി ബുക്ക് ചെയ്യുകയും ഇതിനായി കാത്തിരിക്കുന്ന സമയത്താണ് ബിസിനസ് പങ്കാളി അദ്ദേഹത്തെ ചതിക്കുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും ചെയ്തത്. നാളെ മുതല്‍ നമുക്ക് കഴിക്കാന്‍ ഭക്ഷണമുണ്ടാകുമോയെന്ന് അറിയില്ല, പിന്നെ എങ്ങനെയാണ് നമ്മള് ബുക്കുചെയ്ത വാഹനം വാങ്ങുകയെന്ന് അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞതും ഓര്‍മയില്‍ ഉണ്ടെന്ന് ജോണ്‍ എബ്രഹാം പറയുന്നു.
ഇതിനുശേഷമാണ് ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ജിപ്സി സ്വന്തമാക്കണമെന്ന വാശി തനിക്ക് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറെ നാളുകള്‍ക്കിപ്പുറം എനിക്ക് അത് സാധിച്ചു. മാരുതിയുടെ ജിപ്സി എന്റെ ഗ്യാരേജിലുമെത്തി. ആ വാഹനം എനിക്ക് ഏറെ പ്രിയപ്പെട്ടതും അതുമായുള്ള ബന്ധം ഏറെ വൈകാരികമാണെന്നുമാണ് ജോണ്‍ എബ്രഹാം പറയുന്നത്. ഇന്ത്യന്‍ ആര്‍മി ഉപയോഗിച്ചിരുന്ന ജിപ്സിയാണ് താരം അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്.
ജോണ്‍ എബ്രഹാം ആദ്യമായി സ്വന്തമാക്കിയ വാഹനത്തിന് പിന്നിലും ഒരു കഥയുണ്ട്. ടാറ്റയുടെ എസ്.യു.വി. മോഡലായ സിയറയാണ് അദ്ദേഹത്തിന്റെ ആദ്യ വാഹനം. തന്റെ ഒരു അകന്ന ബന്ധുവില്‍ നിന്നാണ് ആ വാഹനം വാങ്ങിയത്. നിങ്ങള്‍ എപ്പോഴെങ്കിലും ഈ വാഹനം വില്ക്കുന്നുണ്ടെങ്കില് എനിക്ക് തന്നെ ഇത് മടക്കി നല്‍കണമെന്ന ധാരണയിലാണ് സിയറ ബന്ധുവായ വ്യക്തി താരത്തിന് നല്‍കിയത്. എന്നാല്‍, അദ്ദേഹത്തിന്റെ മരണശേഷമാണ് അത് വില്‍ക്കാനുള്ള സാഹചര്യമുണ്ടായത്. പിന്നീട് അദ്ദേഹത്തിന്റെ മകന് ആ വാഹനം നല്‍കിയെന്നും ജോണ്‍ പറയുന്നു.
എന്നാല്‍, അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഈ ജിപ്സി 2020-ല്‍ ആനിമന് മാറ്റര്‍ ടു മി(എ.എം.ടി.എം.) എന്ന മൃഗ സംരക്ഷണ സംഘടനയ്ക്ക് സമ്മാനിച്ചിരുന്നു. മൃഗങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി കൊല്‍ക്കത്തിയിലെ സാച്യുറിയില് ഈ വാഹനം ഉപയോഗിക്കുമെന്നാണ് സംഘനട മേധാവികള്‍ വാഹനം ഏറ്റുവാങ്ങിയ ശേഷം അറിയിച്ചിരുന്നത്. ഈ 4X4 വാഹനം മൃഗങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുമെന്ന കുറപ്പോടെ ഈ സംഘടനയാണ് വാഹനം ലഭിച്ച കാര്യം പങ്കുവെച്ചിരുന്നത്.
Source: Mashable India
Content Highlights: Actor John Abraham reveals his emotional relationship with maruti suzuki gypsy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..