ഹരീഷ് പേരടി പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: Social Media
പുതിയ വീട്ടിലേക്ക് താമസം, പുത്തന്‍ വാഹനം സ്വന്തമാക്കി, അടുത്തടുത്ത ദിവസങ്ങളില്‍ നടന് ഹരീഷ് പേരടിയുടെ ജീവിതത്തിലുണ്ടായ നേട്ടങ്ങളാണിവ. പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷം ആരാധാകരുമായി പങ്കുവെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ പുതിയ വാഹനം എത്തിയ വിവരവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്. ടൊയോട്ടയുടെ പ്രീമിയം എസ്.യു.വിയായ ഫോര്‍ച്യൂണറിന്റെ ലെജന്‍ഡര്‍ പതിപ്പാണ് ഹരീഷ് പേരടി സ്വന്തമാക്കിയിരിക്കുന്നത്.
ഭാഗ്യം നിറഞ്ഞ ഒരു ഇതിഹാസക്കാരന് ഇന്ന് വീട്ടിലേക്ക് പുതിയ അംഗമായെത്തി. ആ സന്തോഷം നിങ്ങളെ അറിയിക്കുന്നു. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയുമില്ലാതെ എനിക്കെന്ത് സന്തോഷം എന്ന കുറപ്പോടെയാണ് അദ്ദേഹം വാഹനം ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ വെള്ളനിറത്തിലുള്ള വാഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. KL 39 S 0200 എന്ന നമ്പറാണ് അദ്ദേഹം വാഹനത്തിനായി നേടിയിരിക്കുന്നത്.
ഫോര്‍ച്യൂണറില്‍ ഏറ്റവും ഒടുവില്‍ വരുത്തിയ മുഖംമിനുക്കലിനൊപ്പമാണ് ലെജന്‍ഡര്‍ എന്ന പതിപ്പും എത്തിയത്. റെഗുലര്‍ മോഡലിനെക്കാള്‍ സ്പോര്‍ട്ടി ഭാവം നല്‍കിയാണ് ഈ വേരിയന്റ് എത്തിയത്. അഗ്രസീവ് ഭാവമുള്ള ബംബറും ഗ്രില്ലുമായിരിക്കും ലെജന്‍ഡറിനെ റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ ഡിസൈനിലുള്ള അലോയി വീല്‍, വീല്‍ ആര്‍ച്ച്, അഴിച്ചുപണിത ടെയില്‍ ഗേറ്റ്, ലൈറ്റുകള്‍ തുടങ്ങിയവയും ലെജന്‍ഡറിനെ വേറിട്ടതാക്കുന്നുണ്ട്.
അതേസമയം, അകത്തളത്തില്‍ റെഗുലര്‍ പതിപ്പിന് സമാനമായാണ് ലെജന്‍ഡറും ഒരുങ്ങിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ആംബിയന്റ് ലൈറ്റിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ്, വെന്റിലേറ്റഡ് സീറ്റ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍ എന്നിവയാണ് ഈ വാഹനത്തെ ഫീച്ചര്‍ സമ്പന്നമാക്കുന്നത്.
2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന് കരുത്തേകുന്നത്. ഈഎന്ജിന് 201 ബി.എച്ച്.പി പവറും 500 എന്‍.എം ടോര്‍ക്കുമേകും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. ടു വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളിലും എത്തിയിട്ടുള്ള ഈ വാഹനത്തിന് 40.91 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..