ലംബോർഗിനി ഉറുസ്, ഫഹദ് ഫാസിൽ | Photo: EISK007/Mathrubhumi
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്കും ലംബോര്‍ഗിനിയുടെ ആഡംബരം എത്തിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലായ് മാസം ഒടുവിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്‌പോര്‍ട്‌സ് കാറിന്റെയും എസ്.യു.വി.യുടെയും സവിശേഷതകള്‍ ഒരുപോലെ പ്രകടമാക്കുന്ന വാഹനം എന്ന ഖ്യാതിയുള്ള ഈ ആഡംബര എസ്.യു.വി ഫോക്‌സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം.
നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്‍കുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍ ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരുന്നു. പൈതണ്‍ ഗ്രീന്‍ നിരത്തില്‍ ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ 911 കരേര എസ് ആയിരുന്ന ഫഹദ് സ്വന്തമാക്കിയത് എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ടായിരുന്നു.
Content Highlights: Actor Fahad Fazil Buys Lamborghini Urus SUV, Fahad Fasil, Lamborghini Urus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..