ബേസിൽ ജോസഫും ഭാര്യയും പുതിയ വാഹനത്തിന് സമീപം | Photo: Volvo Kerala
അഭിനയിച്ച സിനിമകള്‍ എല്ലാം ഹിറ്റ്, സംവിധാനം ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റ്. യുവസംവിധായകനും നടനുമായി ബേസിലിന് 2022 വിജയവര്‍ഷമായിരുന്നു. ഹിറ്റുകള്‍ നിര്‍മിച്ചുള്ള യാത്രയില്‍ 2022-ന്റെ അവസാനത്തോടെ ഒരു ആഡംബര വാഹനത്തിന്റെ ഉടമയായിരിക്കുകയാണ് ബേസില്‍ ജോസഫ്. വോള്‍വോയുടെ എക്‌സ്.സി.90 എന്ന ആഡംബര എസ്.യു.വിയാണ് അദ്ദേഹം തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്ന ഏറ്റവും പുതിയ വാഹനം.
ബേസില്‍ ജോസഫിനെ വോള്‍വോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ഈ വോള്‍വോ കേരളയാണ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിങ്ങളുടെ യാത്രകള്‍ കൂടുതല്‍ അവിസ്മരണിയമാക്കുന്നതിനായി കമ്പനി നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും വോള്‍വോ കുറിച്ചു. കൊച്ചിയിലെ വോള്‍വോ വിതരണക്കാരില്‍ നിന്നാണ് അദ്ദേഹം വാഹനം ഏറ്റുവാങ്ങിയത്. 97 ലക്ഷം രൂപയാണ് വോള്‍വോ എക്‌സ്.സി.90-യുടെ എക്‌സ്‌ഷോറൂം വില.
വോള്‍വോയുടെ അത്യാധുനിക ഫീച്ചറുകള്‍ ഒത്തിണങ്ങിയിട്ടുള്ള സ്‌കേലബിള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചറില്‍ (എസ്.പി.എ) പുറത്തിറങ്ങിയിട്ടുള്ള വാഹനമാണ് XC90 എസ്.യു.വി. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായ വോള്‍വോ XC90 ഡ്രൈവര്‍ ഫ്രണ്ട്ലി ഫീച്ചറുകളുമായാണ് എത്തിയിട്ടുള്ളത്. നാവിഗേഷന്‍ സംവിധാനവും ഇന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്ലിക്കേഷനുകളുമുള്ള 12.5 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

പ്രീമിയം ഭാവമാണ് ഈ വാഹനത്തിന്റെ ക്യാബിനിനുള്ളത്. വുഡന്‍, ക്രിസ്റ്റല്‍, മെറ്റല്‍ തുടങ്ങിയ ഉയര്‍ന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് അകത്തളം ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇത് അത്യാഡംബര ഭാവമാണ് അകത്തളത്തിന് നല്‍കുന്നത്. ക്യാബിനുള്ളില്‍ ശുദ്ധവായു ഉറപ്പാക്കുന്നതിനായി സെന്‍സറുകള്‍ നല്‍കിയിട്ടുള്ള പുതിയ അഡ്വാന്‍സ്ഡ് എയര്‍ ക്ലീനല്‍ സാങ്കേതികവിദ്യയും ഈ വാഹനത്തിന്റെ അകത്തളത്തിനെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്.
വോള്‍വോയുടെ മൈല്‍ഡ് ഹൈബ്രിഡ് വാഹനമായ എക്സ്.സി.90-യില്‍ 2.0 പെട്രോള്‍ എന്‍ജിനാണ് കുതിപ്പേകുന്നത്. 300 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. കേവലെ 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്. മുമ്പ് ഡീസല്‍ എന്‍ജിനിലും എത്തിയിരുന്ന ഈ എസ്.യു.വി. ഇപ്പോള്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പെട്രോളില്‍ മാത്രമാണ് എത്തുന്നത്.
Content Highlights: Actor,Director Basil Joseph Buys Volvo XC90 SUV, Basil Joseph, Volvo XC90


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..