ആഡംബരത്തിനൊപ്പം ഹൈബ്രിഡ് കരുത്ത്; ലെക്‌സസ് എസ്.യു.വി. സ്വന്തമാക്കി ബാലു വര്‍ഗീസ് | Video


2021-ല്‍ എന്‍.എക്‌സ് 350 എച്ച് എന്ന പുതിയ മോഡല്‍ ലെക്‌സസ് എത്തിച്ചതിന് പിന്നാലെ ഈ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

ബാലു വർഗീസ് പുതിയ വാഹനത്തിന് സമീപം | Photo: Instagram/baluvarghese_fc

ടൊയോട്ടയുടെ പ്രീമിയം വാഹന വിഭാഗമായ ലെക്‌സസിന്റെ ഹൈബ്രിഡ് എസ്.യു.വി. സ്വന്തമാക്കി യുവനടന്‍ ബാലു വര്‍ഗീസ്. കേരളത്തിലെ മുന്‍നിര പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിതരണക്കാരായ റോഡ് വേയ്‌സില്‍ നിന്നാണ് ബാലു വര്‍ഗീസ് തന്റെ പുതിയ വാഹനം സ്വന്തമാക്കിയത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയാണ് ബാലു വര്‍ഗീസ് വാഹനം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

ലെക്‌സസ് എന്‍.എക്‌സ്.300 എച്ച് എന്ന ഹൈബ്രിഡ് എസ്.യു.വിയാണ് ബാലു വര്‍ഗീസ് വാങ്ങിയിരിക്കുന്നത്. 2021-ല്‍ എന്‍.എക്‌സ് 350 എച്ച് എന്ന പുതിയ മോഡല്‍ ലെക്‌സസ് എത്തിച്ചതിന് പിന്നാലെ ഈ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതേസമയം, ബാലു വര്‍ഗീസ് സ്വന്തമാക്കിയ വാഹനം ഏത് വര്‍ഷം നിര്‍മിച്ചതാണെന്നും വിലയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമല്ല.

പ്രീമിയം ശ്രേണിയില്‍ വരുന്ന വാഹനമായതിനാല്‍ തന്നെ ആഡംബരമാണ് ഈ വാഹനത്തിന്റെ മുഖമുദ്ര. കരുത്തിനും തുല്യപ്രാധാന്യം നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് പ്രവര്‍ത്തിക്കുന്നത്. 194 ബി.എച്ച്.പി. പവറും 210 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 65 ലക്ഷം രൂപയോളമായിരുന്നു പിന്‍വലിക്കുന്ന കാലത്ത് ഈ വാഹനത്തിന്റെ വിലയെന്നാണ് വിവരം.

Content Highlights: Actor Balu Varghese Buys Luxus NX300h Luxury SUV, Balu Varghese, Luxus Hybrid SUV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented