ബി.വൈ.ഡി. ഇ6 ഇലക്ട്രിക് എം.പി.വി. സ്വന്തമാക്കി സമ ആസിഫ് അലി


2021-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് ബി.വൈ.ഡി. ഇ6 എന്ന ഇലക്ട്രിക് എം.പി.വി.

സമ ആസിഫ് അലി പുതിയ വാഹനത്തിന് സമീപം, ആസിഫ് അലിയും ഭാര്യയും | Photo: Social Media, Mathrubhumi

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. ഇന്ത്യയില്‍ എത്തിച്ച ആദ്യ ഇലക്ട്രിക് എം.പി.വി. മോഡലായ ഇ6 സ്വന്തമാക്കി സമ ആസിഫ് അലി. ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഐതിഹാസിക എസ്.യു.വി. മോഡലായ ഡിഫന്‍ഡര്‍ ആസിഫ് അലി സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇവരുടെ ഗ്യാരേജിലേക്ക് പ്രകൃതി സൗഹാര്‍ദമായ ഒരു വാഹനം കൂടി എത്തിയിരിക്കുന്നത്. സമയുടെ പേരില്‍ എറണാകുളം ആര്‍.ടി.ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താണ് വാഹനം എടുത്തിരിക്കുന്നത്.

2021-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് ബി.വൈ.ഡി. ഇ6 എന്ന ഇലക്ട്രിക് എം.പി.വി. എന്നാല്‍, വാണിജ്യ വാഹനമായി മാത്രമായിരുന്നു ഇതിന്റെ വില്‍പ്പന. സ്വകാര്യ വ്യക്തികള്‍ക്ക് ഈ വാഹനം നല്‍കിയിരുന്നില്ല. കഴിഞ്ഞ മാസമാണ് ഈ നിയന്ത്രണം നീക്കിയത്. ഇതിനുപിന്നാലെ നിരവധി ആളുകള്‍ ഈ ഇലക്ട്രിക് എം.പി.വി. സ്വന്തമാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതില്‍ ഒന്നായാണ് മലയാളത്തിലെ യുവനടനായ ആസിഫ് അലിയുടെ ഗ്യാരേജിലേക്കും ഈ ഇലക്ട്രിക് എം.പി.വി. എത്തിയിരിക്കുന്നത്.ജി.എല്‍, ജി.എല്‍.എക്സ് എന്നീ രണ്ട് വേരിയന്റുകളുമായാണ് ബി.വൈ.ഡി. ഇ6 ഇപ്പോള്‍ എത്തിയിരിക്കുന്നത്. 29.15 ലക്ഷം രൂപയിലാണ് ഈ ഇലക്ട്രിക് എം.പി.വിയുടെ വില ആരംഭിക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ആദ്യ ഫുള്ളി ഇലക്ട്രിക് എം.പി.വിയാണ് ഇ6. ഉയര്‍ന്ന റേഞ്ചാണ് ഈ വാഹനത്തിന്റെ മുഖമുദ്രയായി നിര്‍മാതാക്കള്‍ ഉയര്‍ത്തി കാട്ടുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 415 മുതല്‍ 520 കിലോ മീറ്റര്‍ വരെ റേഞ്ചാണ് ഈ വാഹനം ഒരുക്കുന്നതെന്നാണ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ടെസ്റ്റ് സൈക്കിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

ബി.വൈ.ഡി. ഇ6 എം.പി.വിയുടെ ഉയര്‍ന്ന വേരിയന്റായ ജി.എല്‍.എക്സ് 40 കിലോ വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനവുമായാണ് എത്തിയിട്ടുള്ളത്. രണ്ട് മണിക്കൂര്‍ ചാര്‍ജിങ്ങിലൂടെ ബാറ്ററി പൂര്‍ണമായും നിറയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം, റെഗുലര്‍ ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി നിറയാന്‍ ഏകദേശം 12 മണിക്കൂര്‍ സമയം വേണ്ടിവരുമെന്നുമാണ് വിലയിരുത്തലുകള്‍. എ.സി. ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനമാണ് ജി.എല്‍.എക്സിനെ താഴ്ന്ന വേരിയന്റില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ബി.വൈ.ഡിയുടെ ഇ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. മറ്റ് ബാറ്ററി സാങ്കേതികവിദ്യകളെക്കാള്‍ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി ടെക്നോളജിയിലാണ് ഇത് ഒരുങ്ങിയിട്ടുള്ളത്. 71.7 കിലോവാട്ട് ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഈ എം.പി.വിയിലുള്ളത്. ഇതില്‍ നല്‍കിയിട്ടുള്ള സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ 95 ബി.എച്ച്.പി. പവറും 180 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് പരമാവധി വേഗത.

Content Highlights: Actor asif ali's wife sama asif ali buys BYD E6 electric mpv, BYD E6, Electric vehicle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented