Photo: Social Media
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണില്‍ നിന്ന് ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ എത്തിയ വാഹനമായ വെര്‍ട്യൂസ് സെഡാന്‍ മോഡല്‍ സ്വന്തമാക്കി യുവനടന്‍ അര്‍ജുന്‍ അശോകന്‍. ഫോക്‌സ്‌വാഗണിന്റെ മൂവാറ്റുപുഴയിലെ ഡീലര്‍ഷിപ്പായ ഇ.വി.എം. ഫോക്‌സ്‌വാഗണില്‍ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്. പുതിയ വാഹനം എത്തിയതിന്റെ സന്തോഷം അര്‍ജുന്‍ അശോകന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
വെര്‍ട്യൂസിന്റെ ജി.ടി. വേരിയന്റാണ് അര്‍ജുന്‍ സ്വന്തമാക്കിയതെന്നാണ് വിവരം. ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് ഓപ്ഷനുകളിലായി കംഫോര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്പ്ലൈന്‍ മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. 11.21 ലക്ഷം രൂപ മുതല്‍ 15.71 ലക്ഷം രൂപ വരെയാണ് ഈ വാഹനങ്ങളുടെ എക്സ്ഷോറൂം വില. പെര്‍ഫോമെന്‍സ് പതിപ്പായി എത്തുന്ന 1.5 ജി.ടി. ലൈന്‍ പതിപ്പിന് 17.91 ലക്ഷം രൂപയാണ് എക്സ്ഷോറും വില.
ക്രോമിയം സ്ട്രിപ്പ് ബോര്‍ഡര്‍ ഒരുക്കുന്ന വീതി കുറഞ്ഞ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആര്‍.എല്ലും, പെര്‍ഫോമെന്‍സ് പതിപ്പിന്റെ ഗ്രില്ലിലെ ജി.ടി. ബാഡ്ജിങ്ങ്, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, വലിയ എയര്‍ഡാം, എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈനുകളുള്ള റിയര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.

4561 എം.എം. നീളം, 1752 എം.എം. വീതി, 1507 എം.എം. ഉയരം, 2651 എം.എം. ആണ് വീല്‍ബേസ്, 179 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. ഇരട്ട നിറങ്ങളിലാണ് വെര്‍ട്യൂസിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ചെറി റെഡ് പെയിന്റ് സ്‌കീമും നല്‍കിയിട്ടുണ്ട്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെയും ആകര്‍ഷകമാക്കും.
രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് വെര്‍ട്യൂസ് എത്തിയിട്ടുള്ളത്. 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ, 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ എന്‍ജിനുമാണ് ഇവ. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം ഒന്‍പത് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..