അപ്പാനി ശരത് വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നു | Photo: Youtube/ Safari Cars
അങ്കമാലി ഡയറീസ് എന്ന സിനിമിയിലെ അപ്പാനി രവി എന്ന കിടിലന്‍ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടനാണ് അപ്പാനി ശരത്ത്. നായകന്‍, പ്രതിനായകന്‍, സഹനടന്‍ തുടങ്ങി ഏത് റോളിലും ഗംഭീര പ്രകടനം കാഴ്ച വയ്ക്കുന്ന ഈ നടന്‍ തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ്. ആഡംബര വാഹനം സ്വന്തമാക്കുക എന്ന സ്വപ്‌നം ബി.എം.ഡബ്ല്യു എക്‌സ്1 എന്ന എസ്.യു.വി. സ്വന്തമാക്കിയാണ് അദ്ദേഹം സാക്ഷാത്കരിച്ചിരിക്കുന്നത്.
മലപ്പുറം കരുവാരകുണ്ട് ആസ്ഥാനമായുള്ള സഫാരി കാര്‍സ് എന്ന പ്രീ ഓണ്‍ഡ് കാര്‍ ഷോറൂമില്‍ നിന്നാണ് അദ്ദേഹം ബി.എം.ഡബ്ല്യു എക്‌സ്1 സ്വന്തമാക്കിയിരിക്കുന്നത്. ബി.എം.ഡബ്ല്യു എക്‌സ്1 ഒന്നാം തലമുറ മോഡലാണ് അപ്പാനിയുടെ ഗ്യാരേജില്‍ എത്തിയിട്ടുള്ള വാഹനം. 2011 മോഡല്‍ വാഹനമാണ് അദ്ദേഹം വാങ്ങിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ എക്‌സ്.യു.വി. നിരയിലെ കുഞ്ഞന്‍ മോഡലാണ് എക്‌സ്1.
പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി മൂന്ന് വേരിയന്റുകളിലാണ് നിലവില്‍ എക്‌സ്1 നിരത്തുകളില്‍ എത്തുന്നത്. എസ് ഡ്രൈവ് 20i സ്‌പോര്‍ട്ട് എക്‌സ്, എസ് ഡ്രൈവ് 20i എക്‌സ്‌ലൈന്‍ എന്നീ പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകളിലും എസ് ഡ്രൈവ് 20d എക്‌സ്‌ലൈന്‍ ഡീസല്‍ വേരിയന്റിലുമാണ് ഇത് എത്തുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ ഹൈലൈന്‍, കോര്‍പറേറ്റ് എഡിഷന്‍ എന്നിവയായിരുന്നു വേരിയന്റുകളില്‍. ഇതില്‍ ഡീസല്‍ എന്‍ജിന്‍ മോഡലാണ് അപ്പാനി സ്വന്തമാക്കിയിരിക്കുന്നത്.
2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് നിലവില്‍ ഈ ആഡംബര എസ്.യു.വിക്ക് കരുത്തേകുന്നത്. ഡീസല്‍ എന്‍ജിന്‍ 188 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 257.47 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമം ഉത്പാദിപ്പിക്കും. രണ്ട് മോഡലുകളുലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 41.50 ലക്ഷം രൂപ മുതല്‍ 44.50 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
Content Highlights: Actor Appani Sarath Buys BMW X1 SUV, Appani Sarath, BMW X1, BMW Cars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..