ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ കരുത്തും കാര്യശേഷിയും ഉപയോക്താക്കളിലെത്തിക്കാനായി നടത്തുന്ന ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍ കേരളത്തിലേക്കും എത്തുന്നു. ശനിയാഴ്ച തൊടുപുഴ-ഇടുക്കി റോഡിലെ മാടപ്പറമ്പി റിസോര്‍ട്ടിലാണ് ടൂര്‍ എത്തുന്നത്. 

ഛണ്ഡീഗഡ്, നോയിഡ, ഗുരുഗ്രാം, അഹമ്മദാബാദ്, ഇന്‍ഡോര്‍, നാഗ്പൂര്‍, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷമാണ് ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍ എന്ന ഓഫ് റോഡ് പരമ്പര കേരളത്തിലെത്തുന്നത്.

രാജ്യത്തെ 12 നഗരങ്ങളിലുള്ള ഉപയോക്താക്കള്‍ക്കും റേഞ്ച് റോവര്‍ പ്രേമികള്‍ക്കും വാഹനത്തിന്റെ ഓഫ് റോഡ് കരുത്ത് തിരിച്ചറിയുന്നതിനായാണ് ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍ എന്ന ഡ്രൈവിങ് പരമ്പര ഒരുക്കുന്നത്.  

Land Rover

പരിശീലനം നേടിയ വിദഗ്ധരായ ലാന്‍ഡ് റോവര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ മേല്‍ നോട്ടത്തിലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, റേഞ്ച് റോവര്‍ ഇവോക് എന്നീ വാഹനങ്ങളുടെ മികവ് ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂറില്‍ പ്രദര്‍ശിപ്പിക്കുന്നത്. 

പ്രത്യേകമായി വികസിപ്പിച്ച ചേസിസിന്റെ കരുത്തും അലുമിനിയം സസ്‌പെന്‍ഷന്റെ പ്രവര്‍ത്തനമികവുമായിരിക്കും ഈ ഓഫ് റോഡ് പരമ്പരയിലൂടെ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ റേഞ്ച് റോവര്‍ ശ്രമിക്കുന്നത്. 

ഓള്‍ ടെറൈന്‍ സാങ്കേതികവിദ്യയുള്ളതിനാല്‍ തന്നെ ഓണ്‍ റോഡിലും ഓഫ് റോഡിലും ഒരുപോലെ കുതിപ്പ് രേഖപ്പെടുത്താന്‍ കഴിയുന്നുവെന്നതാണ് റേഞ്ച് റോവര്‍ വാഹനങ്ങളുടെ മുഖമുദ്രയായി ഉയര്‍ത്തിക്കാട്ടുന്നത്.

Content Highlights: Above And Beyond The Tour;  Discovery Sport And Range Rover Evoque