റ്റത്തവണ ചാര്‍ജ് ചെയ്താല്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാം, വാഹനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സംവിധാനം ഉറപ്പാക്കാന്‍ 5G കണക്ടിവിറ്റി, പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും മൂന്ന് സെക്കന്റ് പറഞ്ഞുവരുന്നത് എം.ജി. മോട്ടോഴ്‌സ് പുറത്തിറക്കാന്‍ പോകുന്ന പുതില ഇലക്ട്രിക് സൂപ്പര്‍ കാറായ സൈബസ്റ്ററിനെ കുറിച്ചാണ്. എം.ജി. മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിട്ടുള്ള ഈ ഇലക്ട്രിക് സൂപ്പര്‍ കാറിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. 

ഇലക്ട്രിക് വാഹനങ്ങളിലെ അതികായനാകാനൊരുങ്ങുന്ന ഈ സൂപ്പര്‍ കാര്‍ മാര്‍ച്ച് 31-ന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് സൂപ്പര്‍ കാറിന്റെ ഡിസൈന്‍ ശൈലികള്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ അടക്കമുള്ള ടീസറാണ് എം.ജി. മോട്ടോഴ്‌സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടത്. ഗെയിമിങ്ങ് കോക്പിറ്റ് സംവിധാനം ഒരുക്കിയിട്ടുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സൂപ്പര്‍ കാര്‍ എന്ന തലക്കെട്ടോടെയാണ് എം.ജി. ഈ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

സൈബസ്റ്ററിന്റെ ഏകദേശ ഡിസൈന്‍ ശൈലി വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈന്‍ ശൈലിയിലാണ് ഈ വാഹനം ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ സൈബസ്റ്ററിന്റെ ഡിസൈന്‍ പ്രവചനാതീതമാണ്. റോഡിനോട് പറ്റിചേര്‍ന്നിരിക്കുന്ന മുന്‍വശവും കര്‍വുകള്‍ നല്‍കി ഡിസൈന്‍ ചെയ്തിരിക്കുന്ന വശങ്ങളും എല്‍.ഇ.ഡി. ലൈറ്റുകളുടെ അകമ്പടിയില്‍ ഒരുങ്ങിയിട്ടുള്ള പിന്‍വശവും ആകര്‍ഷകമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലുകളുമാണ് ടീസറിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. 

MG Cyberster

എം.ജിയുടെ മാതൃകമ്പനിയായ സായികാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ് നിര്‍വഹിച്ചിട്ടുള്ളത്. ടീസര്‍ ചിത്രങ്ങളില്‍ സായിക് ഡിസൈന്‍ എന്നും സൈബസ്റ്റര്‍ എന്ന ബാഡ്ജിങ്ങും ആലേഖനം ചെയ്തിട്ടുണ്ട്. ബോണറ്റിലേക്ക് കയറി നില്‍ക്കുന്ന ഹെഡ്‌ലൈറ്റും സ്ലീക്ക് ഡിസൈനിലുള്ള എയര്‍ ഇന്‍ടേക്കും ലോവര്‍ ലിപ്പും ഈ വാഹനത്തിന്റെ സൂപ്പര്‍ കാര്‍ ഡിസൈന്‍ ശൈലി വെളിപ്പെടുത്തുന്ന ഘടകങ്ങളാണ്. 

സൈബസ്റ്ററിന് കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറിനെയും ബാറ്ററിയേയും കുറിച്ചുള്ള വിവരങ്ങള്‍ എം.ജി. മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ഒരു ഇലക്ട്രിക് വാഹനവും നല്‍കിയിട്ടില്ലാത്ത റേഞ്ചും പരമ്പരാഗത സൂപ്പര്‍ കാറുകളെ വെല്ലുന്ന വേഗതയുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ വാഹനത്തിന്റെ അകത്തളത്തിലെ ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആഗോള അവതരണ വേളയില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: 800 KM Range, 5G connectivity, 0 to 100 KMPH within 3 seconds; MG Cyberster Unveil Soon