ചൈനയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഉടമസ്ഥതയിലുള്ള മോറിസ് ഗാരേജിന്റെ ബവ്ജാന്‍ 530-ന്റെ ഏഴ് സീറ്റ് മോഡല്‍ ചൈനയില്‍ പുറത്തിറക്കി. ഈ വാഹനം ഇന്ത്യയിലും എത്തിച്ചേക്കും. 

ബവ്ജാന്‍ 530-ന്റെ ഫൈവ് സീറ്ററും, സെവന്‍ സീറ്ററും തമ്മില്‍ ഡിസൈനില്‍ വ്യത്യാസം വരുത്തിയിട്ടില്ല. മൂന്ന് നിര സീറ്റുള്ളതിനാല്‍ വാഹനത്തിന്റെ നീളം കൂട്ടിയിട്ടുണ്ട്. മൂന്നാം നിരയിലും ഉയര്‍ന്ന ലെഗ്‌റൂം നല്‍കിയിട്ടുള്ളതാണ് പ്രധാന സവിശേഷത.

മുന്‍ നിരയില്‍ രണ്ടും മധ്യനിരയില്‍ മൂന്നും പിന്നിലെ നിരയില്‍ രണ്ട് സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. എല്ലാ സീറ്റുകള്‍ക്കും പ്രത്യേകം ഹെഡ്‌റെസ്റ്റും, കപ്പ് ഹോള്‍ഡറും യുഎസ്ബി പോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം അഞ്ച് സീറ്റ് ബവ്ജാനിലുള്ള ഫീച്ചറുകളും ഇതിലുണ്ട്.

Baojun 530
Image: IndiaCarNews


എംജി ബാഡ്ജ് നല്‍കിയിട്ടുള്ള സിഗ്‌നേച്ചര്‍ ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലൈറ്റ്, ഒരു ലൈറ്റില്‍ നല്‍കിയിട്ടുള്ള ടേണ്‍ ഇന്റിക്കേറ്ററും ഡിആര്‍എല്ലും, പ്രൊജക്ഷന്‍ ഫോഗ് ലാമ്പ്, അലോയി വീലുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയറിനെ മനോഹരമാക്കുന്നത്. 

ചൈനയിലെ ഫൈവ് സീറ്റ് മോഡലില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഏഴ് സീറ്ററിലും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, 149.56 പിഎസ്, 150.92 പിഎസ് എന്നീ രണ്ട് പവറുകള്‍ ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. 

Baojun 530
Image: IndiaCarNews


ഇന്ത്യയില്‍ എത്തുന്ന ഏഴ് സീറ്റര്‍ ബവ്ജാനില്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ആറ് സ്പീഡ് മാനുവര്‍ ഗിയര്‍ബോക്‌സും സിവിടി ഗിയര്‍ബോക്‌സും ഒരുക്കിയേക്കും.

Content Highlights: 7-Seater Baojun 530 SUV Unveiled; Might Come To India