-
ദുബായ്: ഇത്തിസലാത്തിന്റെ സഹകരണത്തോടെ ദുബായ് പോലീസ് 5 ജി പ്രവര്‍ത്തനക്ഷമമാക്കിയ ആദ്യ സ്മാര്‍ട്ട് പട്രോളിങ് സംവിധാനം ഔദ്യോഗികമായി പുറത്തിറക്കി.
എമിറേറ്റിനെ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പട്രോളിങ് ഫോഴ്സിനെ ദുബായ് പോലീസ് സജീവമാക്കുന്നത്. ഇത് മെന മേഖലയിലെ തന്നെ 5 ജി പ്രാപ്തമാക്കുന്ന ആദ്യ പട്രോളിങ്ങാണ്.
5 ജി നെറ്റ്വര്‍ക്ക് വഴി കണ്‍ട്രോള്‍, കമാന്‍ഡ് റൂമിലേക്ക് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയും ഹൈടെക് ക്യാമറകളും നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന രീതിയിലാണ് സംവിധാനം. 5 ജി പ്രാപ്തമാക്കാന്‍ ദുബായ് പോലീസ് സ്വീകരിച്ച നടപടികളില്‍ ഒന്നാണ് സ്മാര്‍ട് പട്രോളിങ് സംവിധാനമെന്ന് ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂക്കി അഭിപ്രായപ്പെട്ടു.
ഇതിലൂടെ പ്രതികരണ സമയം കുറക്കുക, സുരക്ഷാ മേഖലയിലെ വേഗത്തിലുള്ള ഡേറ്റാ കൈമാറ്റം, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമിലേക്ക് ഏറ്റവും ഉയര്‍ന്ന റെസല്യൂഷനുള്ള പട്രോളിങ് ക്യാമറകളെ ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ എന്നിവയൊക്കെയാണ് ലക്ഷ്യമെടുന്നതെന്നും ഇത്തിസലാത്ത് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ല ഇബ്രാഹിം അല്‍ അഹമ്മദ് വ്യക്തമാക്കി.
Content Highlights: 5G Connectivity In Dubai Police Patrolling Vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..