ന്ത്യന്‍ വിപണിയിലേക്ക് ഉടനെത്തുന്ന ഹാരിയര്‍ എസ്.യു.വി.യില്‍ വലിയൊരു കുതിപ്പാണ് ടാറ്റ ലക്ഷ്യമിടുന്നത്. കമ്പനി ഇതിനോടകം പുറത്തുവിട്ട ആദ്യ ഹാരിയര്‍ ചിത്രങ്ങളില്‍ നിന്നുതന്നെ വാഹനത്തിന്റെ തലയെടുപ്പ് വ്യക്തം. എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയില്‍ ഒരു മസില്‍മാന്‍ എസ്.യു.വി.യാണ് ഹാരിയര്‍. അടുത്ത വര്‍ഷം തുടക്കത്തില്‍ വിപണിയിലെത്തുന്ന ഹാരിയറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍... 

  1. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറില്‍ നിന്ന് സാങ്കേതിക സഹായം സ്വീകരിച്ചാണ് ഹാരിയറിന്റെ വരവ്‌. ഇത് വിപണിയില്‍ ഹാരിയറിനെ കൂടുതല്‍ പ്രിയങ്കരമാക്കുമെന്നാണ് വിലയിരുത്തല്‍.
  2. ജാഗ്വര്‍ ലാന്‍ഡ്‌റോവറിന്റെ ഡി9 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയ ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഹാരിയറിന്റെ നിര്‍മാണം. ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ 2.0 പ്രകാരം ഡിസൈന്‍ ചെയ്ത ആദ്യ വാഹനമാണിത്. 
  3. സുരക്ഷയില്‍ കേമനായിരിക്കും ഹാരിയര്‍. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്. 
  4. പുതിയ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ടാകും. 
  5. ജീപ്പ് കോംപസ്, ഹ്യുണ്ടായ് ട്യൂസോണ്‍ എന്നിവയാണ് 5 സീറ്റര്‍ ഹാരിയറിന്റെ പ്രധാന എതിരാളികള്‍. 14-18 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും വാഹനത്തിന്റെ വില എന്നാണ് പ്രാഥമിക സൂചനകള്‍.