ഫോക്‌സ്‌വാഗണ്‍ നിരയിലെ ഹിറ്റ് ഹാച്ച്ബാക്കായ പോളോയുടെ കരുത്തേറിയ പുതിയ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു. 300 ബി.എച്ച്.പി പവര്‍ നല്‍കുന്ന പോളോ ആര്‍ എന്ന വേരിയന്റ് കമ്പനി പുറത്തിറക്കുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ഗോള്‍ഫ് ആറില്‍ നിന്നെടുത്ത 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് TSI പെട്രോള്‍ എന്‍ജിനാണ് പോളോ ആറില്‍ ഉള്‍പ്പെടുത്തുക. 

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമില്‍ തനത് പോളോ രൂപത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. വരും ദിവസങ്ങളില്‍ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ആരംഭിക്കും. ഇതാദ്യമായല്ല പോളോയുടെ ആര്‍ വെരിഷന്‍ കമ്പനി പരീക്ഷിക്കുന്നത്. 217 ബിഎച്ച്പി പവറുള്ള പോളോ R WRC സ്ട്രീറ്റ് മോഡല്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2500 യൂണിറ്റുകള്‍ മാത്രം വിറ്റഴിച്ച ലിമിറ്റഡ് എഡിഷന്‍ പതിപ്പായിരുന്നു ഇത്. 

പോളോ ആര്‍ നിലവില്‍ ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച സൂചനയെന്നും ലഭിച്ചിട്ടില്ല. ഇങ്ങോട്ടെത്തിയാല്‍ റഗുലര്‍ പോളോയെക്കാള്‍ ഇരട്ടിയോളം വില ആര്‍ വേരിയന്റിന് നല്‍കേണ്ടി വരും.

Content Highlights: 300bhp Volkswagen Polo R, Volkswagen Polo R, Polo R, Volkswagen Polo, Polo, Volkswagen