കരുത്തരില്‍ കരുത്തനായി സ്‌കോഡ കോഡിയാക് മടങ്ങിയെത്തുന്നു; എസ്.യു.വികളില്‍ ഇനി അങ്കം മുറുകും


സ്‌പോര്‍ട്ട്‌ലൈന്‍, എല്‍ ആന്‍ഡ് കെ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഈ വാഹനം എത്തുക.

സ്‌കോഡ കോഡിയാക് | Photo: Skoda

ന്ത്യയില്‍ നിലവിലുള്ള ഏല്ലാ വാഹന ശ്രേണികളിലും പ്രതിനിധികളെ എത്തിക്കാനും ഇന്ത്യന്‍ വിപണിയില്‍ കരുത്തന്‍ സാന്നിധ്യമാകാനുമുള്ള നീക്കത്തിലാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. ഹാച്ച്ബാക്ക് ഒഴികെയുള്ള എല്ലാ ശ്രണിയിലും സാന്നിധ്യമാകാനും സ്‌കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ എസ്.യു.വി. ശ്രേണിയില്‍ സ്‌കോഡയുടെ പ്രതിനിധിയായ കോഡിയാക് എസ്.യു.വിയുടെ മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്.

നാല് വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ഈ വാഹനം കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ മുഖംമിനുക്കലിന് വിധേയമായത്. ഈ വാഹനത്തിന്റെ 2022 പതിപ്പാണ് ജനവരി 10-ന് നിരത്തുകളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിട്ടുള്ളത്. ഇതിനോടകം തന്നെ അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ള കോഡിയാക് ജനുവരി 14 മുതല്‍ തന്നെ വിതരണം ആരംഭിച്ചേക്കുമെന്നും സൂചനയുണ്ട്. സ്‌കോഡയുടെ ഔറംഗാബാദ് പ്ലാന്റിൽ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചതായാണ് വിവരം.



സ്‌പോര്‍ട്ട്‌ലൈന്‍, എല്‍ ആന്‍ഡ് കെ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഈ വാഹനം എത്തുക. കോഡിയാക്കിന്റെ അടിസ്ഥാന വേരിയന്റിന് 36.50 ലക്ഷം രൂപയായിരിക്കും വിലയെന്നും അഭ്യൂഹങ്ങളുണ്ട്. മെക്കാനിക്കലായുള്ള മാറ്റമായിരിക്കും ഇതിലെ പ്രധാന പുതുമയെന്നാണ് പ്രതിക്ഷിക്കുന്നത്. മുമ്പ് എത്തിയിരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന് പകരമായി 190 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക.

ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആയിരിക്കും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. ഇതിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് (എ.ഡബ്ല്യു.ഡി.) സംവിധാനവും നല്‍കുന്നുണ്ട്. സ്റ്റാന്റേഡ്, സ്‌പോട്ട്, കംഫോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡലുകളും 2022 കോഡിയാക്കിന്റെ സവിശേഷതയാകും. ലുക്കിലും ഫീച്ചറുകളിലും 2021-ല്‍ വിപണിയില്‍ എത്തിയ കോഡിയാക്കിന് സമാനമായിരിക്കും പുതിയ മോഡലുമെന്നാണ് വിവരങ്ങള്‍.

ഫീച്ചര്‍ സമ്പന്നമായായിരിക്കും കോഡിയാക്കിന്റെ ഉയര്‍ന്ന വേരിയന്റ് എത്തുക. ഡൈനാമിക ഷാസി കണ്‍ട്രോള്‍ ആണ് ഇതില്‍ പ്രധാനം. ഡ്രൈവിങ്ങ് ക്യാരക്ടറസ്റ്റിക്‌സ് ഡ്രൈവറിന് തന്നെ ക്രമീകരിക്കാന്‍ സാധിക്കുന്നതാണ് ഈ സംവിധാനം. ഇതിനൊപ്പം വെന്റിലേറ്റഡ് സീറ്റുകളും 360 ഡിഗ്രി ക്യാമറയും ഈ വാഹനത്തില്‍ ഒരുങ്ങുന്നുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ളവ മുന്‍ മോഡലിലേത് ഈ വാഹനത്തില്‍ നല്‍കിയേക്കും.

Source: Team BHP

Content Highlights: 2022 Skoda Kodiaq SUV Launch Soon, Skoda Kodiaq SUV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented