സണ്‍റൂഫുള്ള ആദ്യ മാരുതി മോഡല്‍, 40 കണക്ടഡ് ഫീച്ചര്‍; സെഗ്മെന്റ് വാഴാന്‍ മാരുതി ബ്രെസ എത്തി


ഫീച്ചറുകളാല്‍ സമ്പന്നമാക്കിയതിനൊപ്പം ഏതാനും പുതുമകളും വരുത്തിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

2022 മാരുതി ബ്രെസ | Photo: Maruti Suzuki

ന്ത്യയിലെ കോംപാക്ട് എസ്.യു.വികളിലെ മത്സരത്തില്‍ ആക്കം കൂട്ടാന്‍ മാരുതിയുടെ പുതിയ ബ്രെസ എസ്.യു.വി. അവതരിപ്പിച്ചു. ആറ് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് 7.99 ലക്ഷം രൂപ മുതല്‍ 13.96 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. സണ്‍റൂഫുള്ള മാരുതിയുടെ ആദ്യ വാഹനം, ഉയര്‍ന്ന ഇന്ധനക്ഷമത, കണക്ടഡ് ഫീച്ചറുകള്‍ തുടങ്ങി നിരവധി പുതുതലമുറ സംവിധാനങ്ങളുടെ അകമ്പടിയോടൊണ് മത്സരത്തിനൊരുങ്ങി 2022 ബ്രെസ വിപണിയില്‍ അവതരിച്ചിരിക്കുന്നത്.

ബ്രെസയുടെ പരമ്പരാഗത ബോക്സി ഡിസൈന്‍ നിലനിര്‍ത്തുന്നതിനൊപ്പം പൂര്‍ണമായ മുഖംമിനുക്കല്‍ വരുത്തിയാണ് പുതിയ മോഡലിന്റെ വരവ്. ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പും യൂ ഷേപ്പില്‍ ക്രോമിയം ആവരണം നല്‍കിയാണ് ഗ്രില്‍ ഒരുങ്ങിയിട്ടുള്ളത്. ഡ്യുവല്‍ പോഡ് പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ നീക്കിയ ഫ്‌ളാറ്റ് ബോണറ്റ്, പുതുക്കിയ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയി വീല്‍ എന്നിങ്ങനെ നീളുന്നു മുന്നിലെ മാറ്റങ്ങള്‍.

വശങ്ങള്‍ മുന്‍ മോഡലിനോട് സാമ്യം പുലര്‍ത്തുന്നുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള വീല്‍ ആര്‍ച്ച്, ഇന്റിക്കേറ്റര്‍ ഇന്റഗ്രേറ്റ് ചെയ്ത റിയര്‍വ്യൂ മിറര്‍, ക്ലാഡിങ്ങ് നല്‍കിയുള്ള ഡോറുകള്‍ എന്നിവ വശങ്ങളില്‍ തുടരുന്നു. അതേസമയം, പിന്‍ഭാഗത്ത് നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. റാപ്പ്എറൗണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള ബമ്പര്‍, മുന്‍ മോഡലിലേതിന് സമാനമായ ബ്രെസ ബാഡ്ജിങ്ങ് എന്നിവയാണ് പിന്നിലുള്ളത്.

ഫീച്ചറുകളാല്‍ സമ്പന്നമാക്കിയതിനൊപ്പം ഏതാനും പുതുമകളും വരുത്തിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. മികച്ച ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡ്, 40-ല്‍ അധികം കണക്ടഡ് ഫീച്ചറുകളുള്ള സുസുക്കി കണക്ട് 9.0 ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ്, പുതിയ എ.സി. വെന്റുകള്‍, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ബ്രെസയുടെ അകത്തളത്തിലെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുക. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കിയിട്ടുള്ളത് ഇന്ധനക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍ മുന്‍ മോഡലിന് സമാനമായിരിക്കും 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഇതിലുള്ളത്.

മൂന്ന് ഡ്യുവല്‍ ടോണ്‍ ഉള്‍പ്പെടെ ആറ് നിറങ്ങളിലാണ് പുതിയ ബ്രെസ എത്തിയിട്ടുള്ളത്. പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, എക്സുബറന്റ് ബ്ലൂ എന്നീ സിംഗിള്‍ കളറിലും സ്പ്ലെന്‍ഡിഡ് സില്‍വര്‍ വിത്ത് ബ്ലാക്ക്, സിസ്ലിംഗ് റെഡ് വിത്ത് ബ്ലാക്ക്, ബ്രേവ് കാഖി വിത്ത് വൈറ്റ് എന്നീ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളിലും ബ്രെസ എത്തും. ഹ്യുണ്ടായി വെന്യു, കിയ സോണറ്റ്, മഹീന്ദ്ര എക്‌സ്.യു.വി 300, ടാറ്റ നെക്‌സോണ്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നീ വാഹനങ്ങളുമായായിരിക്കും ബ്രെസ ഏറ്റുമുട്ടുക.

Content Highlights: 2022 Maruti Brezza launched in india, First Sunroof model from maruti, connected car

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented