പുതുവര്‍ഷത്തില്‍ മുഖംമിനുക്കിയെത്താന്‍ മാരുതി ബൊലേനൊ; 2022 പതിപ്പ് പരീക്ഷണയോട്ടം തുടങ്ങി


2015 ഒക്ടോബറിലാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായി ബൊലേനൊ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്.

മാരുതി ബൊലേനൊ പരീക്ഷണയോട്ടത്തിൽ | Photo: Youtube| Peanut Putter Vlogs

ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാം റാങ്കുകാരനാണ് മാരുതി സുസുക്കി നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ബൊലേനൊ. മികച്ച സ്‌റ്റൈലിനൊപ്പം പുതുതലമുറ ഫീച്ചറുകളുമായി നിരത്ത് വാഴുന്ന ഈ വാഹനം ഒരു മുഖം മിനുക്കലിനൊരുങ്ങുന്നതായി സൂചന. അല്‍പ്പം മൂടിക്കെട്ടലുകളുമായി ഈ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയതോടെയാണ് ബൊലേനോ ഒരു മുഖംമിനുക്കലിനുള്ള ഒരുക്കത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്.

2015 ഒക്ടോബറിലാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായി ബൊലേനൊ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2019-ലാണ് ഈ വാഹനം ആദ്യ മുഖംമിനുക്കലിന് വിധേയമാകുന്നത്. ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തിയതിനൊപ്പം ന്യൂജനറേഷന്‍ ഫീച്ചറുകളുമായാണ് 2019-ല്‍ ബൊലേനൊ പുതുക്കി പണിതത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു മുഖം മിനുക്കലിനൊരുങ്ങുമ്പോള്‍ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

മുഖം മിനുക്കലിലെ മാറ്റങ്ങള്‍ വെളിപ്പെടുത്താതെയാണ് ഈ വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. അതേസമയം, മുഖഭാവത്തില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ ഇത്തവണ വരുത്തുമെന്നാണ് സൂചന. പുതിയ ഗ്രില്ല്, ഡിസൈന്‍ മാറിയ ഹെഡ്‌ലാമ്പ്, ഇല്‍.ഇ.ഡി. ഡി.ആര്‍.എല്‍ എന്നിവയാണ് മുഖഭാവത്തിലെ മാറ്റം. പുതിയ അലോയി വശങ്ങളിലും രൂപമാറ്റം വരുത്തിയിട്ടുള്ള ടെയ്ല്‍ലാമ്പ് പിന്‍ഭാഗത്തും പുതും ഒരുക്കുന്നുണ്ട്.

അകത്തളത്തില്‍ വരുത്തിയുള്ള മാറ്റങ്ങള്‍ ദൃശ്യങ്ങള്‍ വ്യക്തമല്ല. നിലവിലെ മോഡലില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ മുഖം മിനുക്കലിലും ഈ വാഹനത്തില്‍ തുടരും. എതിരാളികള്‍ക്ക് സമാനമായി കൂടുതല്‍ ഫീച്ചറുകല്‍ ബൊലേനൊയുടെ അകത്തളത്തില്‍ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷകള്‍. അടുത്ത വര്‍ഷത്തോടെയായിരിക്കും ഇത് അവതരിപ്പിക്കുക.

2022 ബൊലേനൊയില്‍ മെക്കാനിക്കലായി മാറ്റം വരുത്തിയേക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 1.2 ലിറ്റര്‍ വി.വി.ടി, 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വി.വി.ടി. എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ഈ എന്‍ജിനുകള്‍ യഥാക്രമം 82 ബി.എച്ച്.പിയും 89 ബി.എച്ച്.പിയും പവര്‍ ഉത്പാദിപ്പിക്കും. രണ്ട് എന്‍ജിനിലും 113 എന്‍.എം. ടോര്‍ക്കാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവലും, സി.വി.ടി. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: 2022 Maruti Baleno Premium Hatchback Caught On Testing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022

Most Commented