ഫോക്സ്വാഗൺ ടി-റോക്ക് | Photo: Volkswagen India
ഫോക്സ്വാഗണ് ടി-റോക്ക് എന്ന എസ്.യു.വി. 2020-ലാണ് ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിയിരുന്ന ഈ വാഹനത്തിന്റെ 1000 യൂണിറ്റ് മാത്രമാണ് ആദ്യ ബാച്ചില്‍ എത്തിച്ചത്. എന്നാല്‍, നിര്‍മാതാക്കളെ പോലും ഞെട്ടിച്ചുകൊണ്ട് ചൂടപ്പം പോലെ ഈ വാഹനം വിറ്റുതീരുകയായിരുന്നു. ഇതേ ചരിത്രം വീണ്ടും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ഫോക്സ്വാഗണ്. ഇതിനായി 2021 മോഡല്‍ ഫോക്സ്വാഗണ് ടി-റോക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ തന്നെ ആദ്യ ബാച്ചിലേതുപോലെ 1000 യൂണിറ്റാണ് ഇത്തവണം എത്തിച്ചിരിക്കുന്നത്. എന്നാല്‍, മുന്‍ മോഡലിന് 19.99 ലക്ഷം രൂപയായിരുന്നു വില എന്ജിന് പുതിയ പതിപ്പിന് 21.35 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. പുതിയ ടി-റോക്കിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തോടെ ടി-റോക്ക് ഉപയോക്താക്കള്‍ക്ക് നല്കി തുടങ്ങുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
നേരിയ മാറ്റങ്ങള്‍ മാത്രം വരുത്തിയാണ് 2021 മോഡല്‍ ടി-റോക്ക് എത്തിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡേടൈം റണ്ണിങ്ങ് ലൈറ്റ്, പ്രൊജക്ടര്‍ ലെന്‍സ് ഹെഡ്ലാമ്പ്, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ ടി-റോക്കിന്റെ ഹൈലൈറ്റാണ്. ഫോക്സ്വാഗണ് സ്വന്തമായി വികസിപ്പിച്ച MQB പ്ലാറ്റ്ഫോമാണ് ടി-റോക്ക് ഒരുങ്ങിയിട്ടുള്ളത്. സ്പോട്ടി ഭാവമുള്ള ഈ എസ്.യു.വിക്ക് 4229 എം.എം. നീളവും 2595 എം.എം. വീല്‍ബേസും ഒരുക്കിയിട്ടുണ്ട്.
ഇത്തവണയും ഫീച്ചര്‍ സമ്പന്നമായ അകത്തളവുമായാണ് ടി-റോക്ക് എത്തിയിട്ടുള്ളത്. വെര്‍ച്വല്‍ കോക്ക്പിറ്റ് സംവിധാനത്തിനൊപ്പം ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് സംവിധാനം, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള ഡാഷ്ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ തുടരും. കൂടുതല്‍ സ്റ്റോറേജ് സ്പേസുകള്‍ നല്‍കുന്നതിനൊപ്പം സ്പേഷ്യസ് ഇന്റീരിയറാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
1.5 ലിറ്റര്‍ ടി.എസ്.ഐ. ഈവോ പെട്രോള്‍ എന്‍ജിനാണ് ഈ എസ്.യു.വിക്ക് കരുത്തേകുന്നത്. ഇത് 147 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലെ ട്രാന്സ്മിഷന്. 8.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 205 കിലോമീറ്ററാണ്. കാര്യക്ഷമായ സുരക്ഷ സംവിധാനങ്ങളും ടി-റോക്കിന്റെ മാറ്റ് കൂട്ടുന്നുണ്ട്.
Content Highlights: 2021 Volkswagen T-Roc SUV Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..