സ്കോഡ കോഡിയാക്ക് | Photo: Facebook|ŠKODA
ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡയുടെ ഏഴ് സീറ്റര്‍ എസ്.യു.വിയായ കോഡിയാക്കിന്റെ 2021 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. നാല് വര്‍ഷം മുമ്പ് ഇന്ത്യയില്‍ എത്തിയ ഈ വാഹനത്തിന്റെ ആദ്യ മുഖം മിനുക്കലാണ് ഇത്. കെട്ടിലും മട്ടിലും കിടിലന്‍ മാറ്റങ്ങളുമായാണ് കോഡിയാക്കിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുള്ളത്.
സ്കോഡയുടെ സിഗ്നേച്ചറായ ഗ്രില്ലിലും നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മോഡല്‍ എത്തിയിട്ടുള്ളത്. ഇതിനുപുറമെ, പുതുക്കി പണിത ബോണറ്റ്, മാറ്റ്റിക്സ് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ബമ്പര്‍, സ്റ്റൈലിഷായ റൂഫ് സ്പോയിലര്‍ എന്നിവയാണ് ഈ വാഹനത്തിന് ഡിസൈന്‍ മാറ്റം പകരുന്നത്. വേരിയന്റിന് അനുസരിച്ച് 17 മുതല്‍ 20 ഇഞ്ച് വരെ വലിപ്പമുള്ള ടയറുകളും പുതിയ കോഡിയാക്കില്‍ നല്‍കിയിട്ടുണ്ട്.
പ്രീമിയം ഭാവം നല്‍കിയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. തുകലില്‍ പൊതിഞ്ഞിട്ടുള്ള സീറ്റുകളാണ് അകത്തളത്തിന്റെ ആകര്‍ഷണം. ടൂ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, എല്‍.ഇ.ഡി. ആംബിയന്റ് ലൈറ്റിങ്ങ്, 9.2 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നത്.
പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് കോഡിയാക്ക് എത്തുന്നത്. 2.0 ലിറ്റര്‍ നാല് സിലണ്ടര്‍ ടി.എസ്.ഐ. എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 190 ബി.എച്ച്.പിയാണ് ഈ എന്‍ജിന്റെ കരുത്ത്. കോഡിയാക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ ആര്.എസില്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 245 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കും.
2016-ലാണ് സ്കോഡ കോഡിയാക്ക് എസ്.യു.വി. ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനിപ്പുറം 2017-ല്‍ ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലേക്കും എത്തുകയായിരുന്നു. ആദ്യമെത്തിയ മോഡലില്‍ 1.5 ലിറ്റര്‍ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 148 ബി.എച്ച്.പി. ആയിരുന്നു ഈ എന്‍ജിന്റെ കരുത്ത്.
Content Highlights: 2021 Skoda Kodiaq SUV Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..