മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് മുഖം മിനുക്കിയെത്താന്‍ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് മാരുതി സുസുക്കി. മാരുതിയുടെ സോഷ്യല്‍ മീഡിയ പേജിലും വെബ്‌സൈറ്റിലും 2021 സ്വിഫ്റ്റിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചാണ് വരവിന്റെ സൂചന നല്‍കിയിട്ടുള്ളത്.
ഹണി കോംമ്പ് ഡിസൈനിലുള്ള ഗ്രില്ല്, ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് ടീസറില്‍ എക്സ്റ്റീരിയറിനെ സംബന്ധിച്ച് നല്‍കിയിട്ടുള്ള സൂചന. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനമുള്ള കെ-സീരീസ് എന്‍ജിന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ടെക്‌നോളജി, കളര്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും നല്‍കിയിട്ടുണ്ട്.
ഈ മാസം ഒടുവിലോ മാര്‍ച്ച് ആദ്യ വാരമോ ഈ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന. 2021 മോഡല്‍ സ്വിഫ്റ്റ് നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പും പുറത്തുവന്നിരുന്നു. ടീസര്‍ നല്‍കിയിട്ടുള്ളതിന് പുറമെ, മറ്റ് ഭാഗങ്ങളിലും ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ഫീച്ചറുകളിലും കാര്യമായി വര്‍ധനവ് പ്രതീക്ഷിക്കാം.
പ്രധാനമായി മെക്കാനിക്കലായിട്ടുള്ള മാറ്റങ്ങളായിരിക്കും 2021 സ്വിഫ്റ്റില്‍ വരുത്തുക. നിലവിലെ എന്‍ജിന് പകരം 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ12 എന്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരക്കും ഇതില്‍ നല്‍കുക. 90 ബി.എച്ച്.പി.പവറും 113 എന്‍.എം.ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പുതിയ ഡിസയറില്‍ ഈ എന്‍ജിനാണ് കരുത്തേകുന്നത്.
നിലവില്‍ 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ K12M നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനാണ് സ്വിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 82 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 21.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, എ.എം.ടി.ഗിയര്‍ബോക്സുകള്‍ സ്വിഫ്റ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.
Content Highlights: 2021 Maruti Suzuki Swift Teased Before Launch