മികച്ച സ്റ്റൈലിനൊപ്പം കിടിലന്‍ ഫീച്ചറുകളുമായി 2021 ജീപ്പ് കോംപസ്; വില പ്രഖ്യാപനം ജനുവരി 27-ന്


ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ജീപ്പിന്റെ സിഗ്നേച്ചറായ ഏഴ് സ്ലാറ്റ് ഗ്രില്ലില്‍ കൈവെച്ചിട്ടില്ല.

2021 ജീപ്പ് കോംപസ് | Photo: Facebook|Jeep India

ഴിഞ്ഞ ദിവസം ജീപ്പ് പ്രദര്‍ശനത്തിനെത്തിച്ച പുതിയ കോംപസ് എസ്.യു.വി. ജനുവരി 27-ന് അവതരിപ്പിക്കും. വാഹനം സംബന്ധിച്ച് മറ്റ് വിവരങ്ങളെല്ലാം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയെങ്കിലും അവതരണവേളയിലായിരിക്കും വില പ്രഖ്യാപിക്കുക. ആഗോള നിരത്തുകളില്‍ നേരത്തേ എത്തിയിട്ടുള്ള മോഡലാണ് ഇന്ത്യയില്‍ കോംപസിന്റെ 2021 പതിപ്പായി എത്തുന്നത്. ഡിസൈനിലെ പുതുമയും ഫീച്ചറുകളിലെ സമ്പന്നതയുമായിരുന്നു 2021 കോംപസിന്റെ ഹൈലൈറ്റ്.

ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ജീപ്പിന്റെ സിഗ്നേച്ചറായ ഏഴ് സ്ലാറ്റ് ഗ്രില്ലില്‍ കൈവെച്ചിട്ടില്ല. പുതുതായി ഡിസൈന്‍ ചെയ്തതും ഡി.ആര്‍.എല്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതുമായി ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാമിന്റെ അകമ്പടിയില്‍ ഒരുങ്ങിയിട്ടുള്ള പുതിയ ബംബര്‍, ഫോഗ് ലാമ്പ് എന്നിവയാണ് 2021 ജീപ്പ് കോംപസിനെ മുന്‍ മോഡലില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ അലോയി വീല്‍ മാത്രമാണ് വശങ്ങളില്‍ വരുത്തിയിട്ടുള്ള പുതുമ.

ക്യാബിനുള്ളിലും ഏതാനും പുതുമകള്‍ ഒരുങ്ങുന്നുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 10.1 ഇഞ്ച് യുകണക്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൂന്ന് സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡാഷ് ബോര്‍ഡിലെ ഡബിള്‍ സ്റ്റിച്ച് ലെതര്‍ ഇന്‍സേര്‍ട്ട്, എട്ട് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഇലക്ട്രിക് സീറ്റുകള്‍, പുതിയ ഡിസൈനിലുള്ള എ.സി.വെന്റ് എന്നിവയാണ് ക്യാബിനുള്ളില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.

മെക്കാനിക്കലായി യാതൊരു മാറ്റത്തിനും മുതിരാതെയാണ് 2021 കോംപസ് എത്തുന്നത്. 2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് കോംപസിന് കരുത്തേകുന്നത്. ഡീസല്‍ മോഡല്‍ 173 ബി.എച്ച്.പിയും പെട്രോള്‍ മോഡല്‍ 163 ബി.എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍. ഏഴ് സ്പീഡ് ഡി.സി.ടി, ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

2021 ജീപ്പ് കോംപസിന്റെ ബുക്കിങ്ങ് ആരംഭിച്ചതായാണ് സൂചന. ഇന്ത്യന്‍ നിരത്തുകളില്‍ ഹ്യുണ്ടായി ടുസോണ്‍, ടാറ്റ ഹാരിയര്‍, എം.ജി.ഹെക്ടര്‍ തുടങ്ങിയ എസ്.യു.വികളാണ് കോംപസിന്റെ പ്രധാന എതിരാളികള്‍. അതുകൊണ്ടുതന്നെ ഈ വാഹനങ്ങളോട് കിടപിടിക്കുന്ന വിലയായിരിക്കും പുതിയ കോംപസിനും നല്‍കുകയെന്നാണ് വിവരം. പുതിയ കോംപസിന് പുറമെ, ഒരു ഏഴ് സീറ്റര്‍ എസ്.യു.വിയും ജീപ്പ് ഇന്ത്യക്കായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: 2021 Jeep Compass To Be Launch On January 27

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented