2021 ജീപ്പ് കോംപസ് | Photo: Facebook|Jeep India
ഇന്ത്യന്‍ നിരത്തുകളില്‍ ജീപ്പിന് രണ്ടാം വരവ് സമ്മാനിച്ച എസ്.യു.വി മോഡലായ കോംപസിന്റെ 2021 മോഡല്‍ അവതരിപ്പിച്ചു. ഡിസൈനിലും ഫീച്ചറുകളിലും പുതുമ വരുത്തി എത്തിയിട്ടുള്ള പുതിയ കോംപസിന് 16.99 ലക്ഷം രൂപ മുതല്‍ 24.49 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. ഈ വാഹനം കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇന്നാണ് വില പ്രഖ്യാപിച്ചത്. ആഗോള നിരത്തുകളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മോഡലാണ് ഇന്ത്യയിലെ 2021 കോംപസ്.
കണക്ടഡ് കാര്‍ സാങ്കേതികവിദ്യയിലേക്ക് ഉയര്‍ന്നതാണ് 2021 കോംപസിന്റെ പ്രധാന ആകര്‍ഷണം. യു കണക്ട് 5 സിസ്റ്റമാണ് ഇതില്‍ കണക്ട് കാര്‍ ഫീച്ചറുകള്‍ നല്‍കുന്നത്. ഹ്യുണ്ടായി ടുസോണ്‍, ടാറ്റ ഹാരിയര്‍, എം.ജി.ഹെക്ടര്‍ തുടങ്ങി സാങ്കേതികവിദ്യയില്‍ മുന്നിട്ട് നില്ക്കുന്ന എതിരാളികളോടാണ് ജീപ്പ് കോംപസ് ഇന്ത്യയില്‍ മത്സരിക്കുന്നത്.
2021 കോംപസിന്റെ ഡിസൈനില്‍ ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ജീപ്പിന്റെ സിഗ്നേച്ചറായ ഏഴ് സ്ലാറ്റ് ഗ്രില്ലില്‍ കൈവെച്ചിട്ടില്ല. പുതുതായി ഡിസൈന്‍ ചെയ്തതും ഡി.ആര്.എല്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതുമായി ഹെഡ്ലാമ്പ്, വലിയ എയര്‍ഡാമിന്റെ അകമ്പടിയില്‍ ഒരുങ്ങിയിട്ടുള്ള പുതിയ ബംബര്‍, ഫോഗ് ലാമ്പ് എന്നിവയാണ് 2021 ജീപ്പ് കോംപസിനെ മുന്‍ മോഡലില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ അലോയി വീല്‍ മാത്രമാണ് വശങ്ങളില് വരുത്തിയിട്ടുള്ള പുതുമ.

ക്യാബിന് ഡിസൈന്‍ തികച്ചും പുതുമയാര്‍ന്നതാണ്. മുന്‍ മോഡലില്‍ നല്കിയിരുന്നതിനെക്കാള് മികച്ച 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം യുകണക്ട് സംവിധാനവുമുണ്ട്. മൂന്ന് സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡാഷ് ബോര്‍ഡിലെ ഡബിള്‍ സ്റ്റിച്ച് ലെതര്‍ ഇന്സേര്ട്ട്, എട്ട് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഇലക്ട്രിക് സീറ്റുകള്‍, പുതിയ എ.സി.വെന്റ് എന്നിവയാണ് ക്യാബിനിലെ മറ്റ് പുതുമകള്‍.
സുരക്ഷയില്‍ കോംപസ് മുമ്പും കേമനാണ്. ഏഴ് എയര്‍ബാഗ്, എ.ബി.എസ് വിത്ത് ഇ.ബി.ഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ബ്രേക്ക് അസിസ്റ്റ്, ടെറൈന്‍ മോഡുകള്‍, ഹില്‍ അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്ട്രോള് തുടങ്ങിയവയാണ് കോംപസിലെ സുരക്ഷ ശക്തമാക്കുന്നത്.
മെക്കാനിക്കലായി യാതൊരു മാറ്റത്തിനും മുതിരാതെയാണ് 2021 കോംപസ് എത്തുന്നത്. 2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് കോംപസിന് കരുത്തേകുന്നത്. ഡീസല്‍ മോഡല്‍ 173 ബി.എച്ച്.പിയും പെട്രോള്‍ മോഡല്‍ 163 ബി.എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍. ഏഴ് സ്പീഡ് ഡി.സി.ടി, ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ എന്നിവയാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: 2021 Jeep Compass Facelift Launched In India; Price Starts From 16.99 Lakhs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..