വീണ്ടും മഹീന്ദ്ര റോക്‌സര്‍; രണ്ടാം വരവ് താരതമ്യമില്ലാത്ത സ്‌റ്റൈലില്‍


ഇന്ത്യയില്‍ മഹീന്ദ്രയുടെ തലവര മാറ്റിയ താര്‍ മോഡലിന്റെ അടിസ്ഥാനത്തിലാണ് റോക്സറിനെ അണിയിച്ചൊരുക്കിയത്.

Image Courtesy: www.roxoroffroad.com

ഡിസൈന്‍ സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ അമേരിക്കയിലെ ഓഫ് റോഡുകള്‍ കീഴടക്കാന്‍ മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക അവതരിപ്പിച്ച വാഹനമായിരുന്നു റോക്‌സര്‍. 2018-ല്‍ വിവാദങ്ങളുടെ തോഴനായെത്തിയ ഈ വാഹനം 2020-ല്‍ ഒരു അവകാശവാദവുമില്ലാതെ വീണ്ടുമെത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ മഹീന്ദ്രയുടെ തലവര മാറ്റിയ താര്‍ മോഡലിന്റെ അടിസ്ഥാനത്തിലാണ് റോക്സറിനെ അണിയിച്ചൊരുക്കിയത്. എന്നാല്‍, ഈ വാഹനത്തിന് അമേരിക്കയിലെ നിരത്തുകളില്‍ ഇറങ്ങാനുള്ള അനുമതി നല്‍കിയിട്ടില്ല. ഓഫ് റോഡ് വാഹനമായാണ് റോക്‌സര്‍ അമേരിക്കയിലെത്തിയിട്ടുള്ളത്.

ഡിസൈനില്‍ വലിയ മാറ്റങ്ങളുമായാണ് റോക്‌സറിന്റെ രണ്ടാം വരവ്. വിവാദമായ ഏഴ് സ്ലാറ്റ് ഗ്രില്ലിന് പകരം എഫ്‌ജെ ക്രൂയിസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്രില്ലും ഹെഡ്‌ലൈറ്റിന് ചുറ്റലും മെറ്റല്‍ സ്ട്രാപ്പും, ഓഫ് റോഡ് ബമ്പറും, 16 ഇഞ്ച് ടയറുകളും നല്‍കിയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മാറ്റിയിരിക്കുന്നത്.

ഇന്റീരിയര്‍ മുന്‍മോഡലുകള്‍ക്ക് സമാനമാണ്. സ്റ്റീലിലാണ് ഡാഷ്‌ബോര്‍ഡ് തീര്‍ത്തിരിക്കുന്നത്. വളരെ സിംപിള്‍ ആയിട്ടുള്ള ഗേജ് ക്ലെസ്റ്ററാണ്. സെറ്റര്‍ കണ്‍സോളില്‍ കപ്പ് ഹോള്‍ഡേഴ്‌സ് നല്‍കിയിട്ടുണ്ട്. ഓഫ് റോഡ് വീല്‍, ലൈറ്റ് ബാര്‍സ്, ഹെവി ഡ്യൂട്ടി വിഞ്ചെസ് എന്നിവയും ഇന്റീരിയറിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്.

2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റോക്സറിന് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ പരമാവധി 62 ബിഎച്ച്പി കരുത്തും 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. മണിക്കൂറില്‍ 88 കിലോമീറ്ററാണ് പരമാവധി വേഗത.

ലെഫ്റ്റ് ഹാര്‍ഡ് ഡ്രൈവ് വാഹനമാണ് മഹീന്ദ്ര റോക്‌സര്‍. ഓഫ് റോഡ് വാഹനമായതിനാല്‍ തന്നെ 4x4 ഡ്രൈവിങ്ങ് മോഡാണ് ഇതിലുള്ളത്. 148 ഇഞ്ച് നീളവും 62 ഇഞ്ച് വീതിയും 75 ഇഞ്ച് ഉയരവും 96 ഇഞ്ച് വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 9 ഇഞ്ച് ഗ്രൗണ്ട് ക്ലിയറന്‍സും റോക്സറിനുണ്ട്.

റോക്‌സറിന്റെ രണ്ട് പതിപ്പുകളാണ് ഇത്തവണ എത്തിയിട്ടുള്ളത്. ഇതില്‍ അഞ്ച് സ്പീഡ് മാനുവല്‍ പതിപ്പിന് 15,999 ഡോളറും(11.4 ലക്ഷം രൂപ), ആറ് സ്പീഡ് പതിപ്പിന് 16,999 ഡോളറും (12.1 ലക്ഷം രൂപ) ആണ് എക്‌സ്‌ഷോറൂം വില.

Content Highlights: 2020 Mahindra Roxer Launched In America


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented