ഹ്യുണ്ടായുടെ ചെറു ഹാച്ച്ബാക്കായ സാന്‍ട്രോ/AH2 2019 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. അര്‍ബന്‍ കാറിന് പുറമേ വേള്‍ഡ് ലക്ഷ്വറി കാര്‍, വേള്‍ഡ് പെര്‍ഫോമെന്‍സ് കാര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ എന്നീ കാറ്റഗറിയിലാണ് പുരസ്കാരങ്ങളുള്ളത്. ഈ കാറ്റഗറിയിലെല്ലാം അഞ്ച് മോഡലുകള്‍ വീതമാണ് ഇപ്പോള്‍ ഫൈനല്‍ ലിസ്റ്റിലുള്ളത്. വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ അവര്‍ഡിനുള്ള ഫൈനല്‍ ലിസ്റ്റില്‍ പത്തു മോഡലുകളും ഇടംപിടിച്ചു.
സാന്‍ട്രോയ്ക്ക് പുറമേ ഔഡി A1, കിയ സോള്‍, സിയറ്റ് അരോന, സുസുക്കി ജിംനി എന്നീ മോഡലുകളാണ് അര്‍ബന്‍ കാര്‍ കാറ്റഗറിയിലെ മറ്റ് ഫൈനലിസ്റ്റുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു രണ്ടാം തലമുറ സാന്‍ട്രോ പുറത്തിറങ്ങിയത്. ടോള്‍ ബോയ് ഡിസൈനിലെത്തിയ സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ ഇതിനോടകം മികച്ച മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.
86 ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ അടങ്ങിയ ഇന്റര്‍നാഷ്ണല്‍ ജൂറിയാണ് ഫൈനലിസ്റ്റുകളെയെല്ലാം തിരഞ്ഞെടുത്തത്. മാര്‍ച്ചില്‍ നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ ഈ പട്ടിക വീണ്ടും വെട്ടിച്ചുരുക്കി മൂന്ന് മോഡലുകളാക്കി പുതുക്കി നിശ്ചയിക്കും. ഏപ്രിലില്‍ 17-ന് അമേരിക്കയില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് അവാര്‍ഡ് ജേതാവായ കാറുകളെ പ്രഖ്യാപിക്കുക.
പട്ടികയില്‍ ഇടംപിടിച്ച മറ്റു കാറുകള്‍ താഴെ
World Car of the Year
Audi E-Tron
BMW 3 Series
Ford Focus
Genesis G70
Hyundai Nexo
Jaguar I-Pace
Mercedes-Benz A-Class
Suzuki Jimny
Volvo S60/V60
Volvo XC40
World Luxury Car
Audi A7
Audi Q8
BMW 8 Series
Mercedes-Benz CLS
Volkswagen Touareg
World Performance Car of the Year
Aston Martin Vantage
BMW M2 Competition
Hyundai Veloster N
McLaren 720S
Mercedes-Benz AMG 4-door Coupe
World Green Car of the Year
Audi E-Tron
Honda Clarity Plug-In Hybrid
Hyundai Nexo
Jaguar I-Pace
Kia Niro EV
World Car Design of the Year
Citroen C5 Aircross
Jaguar E-Pace
Jaguar I-Pace
Suzuki Jimny
Volvo XC40
Content Highlights; 2019 World Car of the Year finalists announced