ടാറ്റയുടെ പതിവ് ഡിസൈന്‍ ശൈലിയില്‍ മാറ്റം വന്ന് തുടങ്ങിയത് ഹെക്സയുടെ വരവോടെയാണ്. ഈ വാഹനവും ഇതിന് ശേഷമെത്തിയവയെല്ലാം വന്‍ കുതിപ്പാണ് നിരത്തില്‍ കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ ഹാരിയറിനെയും നെക്സോണിനെയും പോലെ ഹെക്സയെ കൂടുതല്‍ സ്റ്റൈലിഷാക്കുകയാണ് ടാറ്റ.
ടാറ്റ ഹെക്സയുടെ ടോപ്പ് എന്‍ഡ് മോഡലുകളായ XT, XT 4X4, XTA എന്നീ വേരിയന്റുകളില്‍ അഞ്ച് ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ ഒരുക്കിയയും XTA വേരിയന്റില്‍19 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളും XT, XT 4X4 എന്നീ മോഡലുകളില്‍ 17 ഇഞ്ച് അലോയി വീലുകളില്‍ നല്‍കിയതാണ് എക്സ്റ്റീരിയറിലെ പുതുമ.
കൂടാതെ പ്രൊജക്ടര്‍ ഹെഡ്ലാപുകളും, ഡേ ടൈം റണ്ണിങ് ലാംപ്സും മുന്‍ ഭാഗത്തെ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നു. റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍ ഈ വാഹനത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു.
ഡാഷ് ബോര്‍ഡില്‍ നല്‍കിയിട്ടുള്ള ക്രോമിയം ലൈനുകളും സ്റ്റീയറിങ് വീലില്‍ പിയാനോ ബ്ലാക്ക് ഇന്‍സേര്‍ട്ടുകളും നല്‍കിയതാണ് പ്രധാന മാറ്റം. ഇതിനൊപ്പം പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിട്ടുണ്ട്. മുമ്പ് എട്ട് നിറങ്ങളിലുള്ള മൂഡ് ലൈറ്റ് നല്കിയുരുന്നെങ്കില് ഇത്തവണ അത് ഒന്നായി ചുരുങ്ങിയിട്ടുണ്ട്.
ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്സ്മിഷനില് വാരികോര്‍ 2.2 ലീറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്സയുടെ കരുത്ത്. 4000 ആര്.പി.എമ്മില്‍ 148 ബി.എച്ച്.പി കരുത്തും 1500 മുതല്‍ 3000 വരെ ആര്‍പിഎമ്മില്‍ 320 എന്‍.എം ടോര്‍ക്കുമുണ്ട്.
Content Highlights: 2019 Tata Hexa updated with new features