നിരത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാരുതിയുടെ പുതുതലമുറ വാഗണ്‍ആറിന്റെ ചിത്രങ്ങള്‍ പുറത്തായി. മൂടിക്കെട്ടലുകള്‍ ഇല്ലാതെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 2019 ജനവരിയിലാണ് പുതിയ വാഗണ്‍ആര്‍ എത്തുന്നത്.
ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ മോഡലുകളെക്കാള്‍ സ്റ്റൈലിഷായാണ് പുതിയ വാഗണ്‍ആറിന്റെ വരവ്. പൂര്‍ണമായും പുതിയ ഡിസൈനിലുള്ള ക്രോമിയും ലൈനുകള്‍ നല്‍കിയിട്ടുള്ള ഗ്രില്ലും പുത്തന്‍ ഹെഡ്ലൈറ്റും വലിയ ബമ്പറുമാണ് മുന്‍വശത്തിന്റെ മുഖ്യ ആകര്‍ഷണം.
പിന്‍ഭാഗത്തും പ്രകടമായ മാറ്റങ്ങളാണ് ഒരുക്കിയിട്ടുള്ളത്. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്ളക്ടര് നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പുതുമ. ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള സി-പില്ലറും ഏറെ ആകര്‍ഷകമാണ്.
Content Highlights: 2019 Maruti Wagon R's exterior leaked ahead of launch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..