റെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹോണ്ട സിവികിന്റെ പത്താംതലമുറ വാഹനം അവതരിപ്പിച്ചു. പ്രീമിയം സെഡാന്‍ ശ്രേണിയിലെത്തിയ ഈ വാഹനത്തിന് 17.7 ലക്ഷം മുതല്‍ 22.3 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. 

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിവിക് ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഈ വാഹനം മുന്‍തലമുറ മോഡലുകളെക്കാള്‍ ആകര്‍ഷകമായ പല മാറ്റങ്ങളും വരുത്തിയാണ് എത്തിയിരിക്കുന്നത്. 

വാഹനത്തിന്റെ പുറംമോടിക്കും അകത്തെ സൗകര്യത്തിനും പുറമെ, ഡീസല്‍ എന്‍ജിനിലും കൂടി അവതരിപ്പിക്കുന്നു എന്നതാണ് പത്താം തലമുറയുടെ ഏറ്റവും വലിയ പ്രത്യേകത. മുമ്പ് പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് സിവിക് എത്തിയിരുന്നത്. 

Civic

ലൂക്കില്‍ കൂടുതല്‍ സ്പോര്‍ട്ടി ഭാവം കൈവരിച്ചാണ് പുതിയ സിവിക് എത്തുന്നത്. പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്. 

Civic

വലിയ മാറ്റങ്ങളാണ് പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ബൂട്ട് ഡോറിലേക്ക് നീളുന്ന സി-ഷേപ്പ് എല്‍ഇഡി ടെയ്ല്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്രോമിയം ക്യാറക്ടര്‍ ലൈന്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവ പിന്‍ഭാഗെത്ത കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നു.

Civic-3

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ സിവികിന്റെ ഇന്റീരിയര്‍ സമ്പന്നമാക്കുന്നു.

Honda Civic

കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവയാണ് സിവിക്കിന് സുരക്ഷയൊരുക്കുന്നത്.

Civic

1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് സിവിക് എത്തുന്നത്. പെട്രോള്‍ എന്‍ജിന് 139 ബി.എച്ച്.പി. കരുത്തും 174 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക.

Content Highlights: 2019 Honda Civic Launched In India; Prices Start At ₹ 17.70 Lakh