എതിരാളികളുടെ നിര ശക്തമായതിന് പിന്നാലെ കടുത്ത മത്സരം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ഫോര്‍ഡിന്റെ പ്രീമിയം എസ്യുവിയായ എന്‍ഡേവറും. വിദേശ നിരത്തുകളില്‍ കഴിഞ്ഞ വര്‍ഷം തന്നെയെത്തിയ ഈ വാഹനം വൈകാതെ ഇന്ത്യന്‍ നിരത്തിലും അവതരിക്കും.
എന്‍ഡേവറിന്റെ രണ്ടാം തലമുറ വാഹനമാണ് ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളിലുള്ളത്. ആഗോള നിരത്തുകളില്‍ ഈ വാഹനം ഫോര്‍ഡ് എവറെസ്റ്റ് എന്ന പേരിലാണ് എത്തിച്ചിട്ടുള്ളത്. പൂര്‍ണമായും ഈ വാഹനത്തിന്റെ സ്റ്റൈലിലാണ് പുതിയ എന്‍ഡേവര്‍ എത്തുക.
ക്രോം ആവരണമുള്ള ഗ്രില്ല്, പ്രൊജക്ഷന് ഹെഡ് ലാംപ്, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ഫോഗ് ലാംപിനെ കവര്‍ ചെയ്ത് സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്കേര്‍ട്ട് എന്നിവയാണ് മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റം.
ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാവിഗേഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ തുടങ്ങിയ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീ ലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രണ്ട് എന്‍ജിനുകളിലാണ് എന്‍ഡേവര്‍ അവതരിപ്പിക്കുന്നത്. 2.0 ലിറ്റര്‍ ഇക്കോ ബ്ലു ഡീസല്‍ എന്‍ജിനും 3.2 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്ജിനുകളുമാണിവ. 2.9 ലിറ്റര്‍ എന്ജിന് 182 പിഎസ് പവറും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 3.2 ലിറ്റര്‍ എന്ജിന് 215 പിഎസ് എന്ജിന് 500 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക.
മലിനീകരണ നിയന്ത്രണത്തിനുള്ള ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനില്‍ ഒരുങ്ങുന്ന ഈ വാഹനം ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്സ്, മഹീന്ദ്ര ഓള്‍ട്ടുറാസ് എന്നിവയോടായിരിക്കും മത്സരിക്കുക.
Content Highlights: 2019 Ford Endeavour Facelift Enters Production
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..