ഹീന്ദ്രയുടെ എംപിവി വരുന്നെന്നുള്ള വിളംബരത്തിന് ശേഷം രാജ്യത്തെമ്പാടുമുള്ള വാഹനപ്രേമികള്‍ കാത്തിരിപ്പിലായിരുന്നു. വാഹനത്തിന്റെ പേരും പിന്നീട് ഘട്ടം ഘട്ടമായി ഓരോ സവിശേഷതയും പുറത്തുവിട്ട് ജനങ്ങളില്‍ ആകാംക്ഷ നിലനിര്‍ത്താനും കമ്പനിക്കായി. എന്നാല്‍, ഈ ആകാംക്ഷയ്ക്കും കാത്തിരിപ്പിനും ഇനി മൂന്നുനാളിന്റെ ആയുസേയുള്ളു.  സെപ്റ്റംബര്‍ മൂന്നിന് മരാസോ വിപണിയിലെത്തും. 

ഓരോ ചിത്രങ്ങള്‍ പുറത്തുവിട്ടതില്‍ നിന്ന് മറ്റ് എതിരാളികളോട് മുട്ടിനില്‍ക്കാനുള്ള സൗന്ദര്യം മരോസോയ്ക്കുണ്ടെന്ന് ആളുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സൗകര്യങ്ങളുടെ കാര്യത്തിലും മരാസോ മുന്‍പന്തിയിലാണ്. ഇന്റീരിയറില്‍ മറ്റ് വാഹനങ്ങള്‍ നിന്ന് വ്യത്യസ്തമായ ഡിസൈനില്‍ എസി വെന്റുകള്‍ നല്‍കിയതും പുതുമയാര്‍ന്ന ഇന്‍ട്രുമെന്റ് ക്ലെസ്റ്ററുകളും ഇന്റീരിയറിന്റെ അഴക് ഉയര്‍ത്തുന്ന ഘടകങ്ങളാണ്.

U321

നാല് ഓപ്ഷനുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ആവശ്യമായ മിക്ക സൗകര്യങ്ങളും മരാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ നല്‍കിയിട്ടുണ്ടെന്നതാണ് ഈ എംപിവിയുടെ ഏറ്റവും വലിയ പ്രത്യേതക. ഡുവല്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിറ്റീവ് ഓട്ടോലോക്ക്, എബിഎസ്, ഇബിഡി ബ്രേക്ക് സംവിധാനം, ചൈല്‍ഡ് സീറ്റ് എന്നിവ അടിസ്ഥാന മോഡല്‍ മുതലുള്ളവയില്‍ ഒരുക്കിയിട്ടുണ്ട്.

marazzo

1.5 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് മരാസോ നിരത്തിലെത്തുന്നത്. 1492 സിസിയില്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് മരാസോയുടെ എന്‍ജിന്റെ കരുത്ത്. എം2, എം4, എം6, എം8 എന്നിങ്ങനെ നാല് മോഡലുകളാണ് മരാസോയ്ക്കുള്ളത്. 

മരാസോയുടെ മോഡലും സവിശേഷതയും

മഹീന്ദ്ര മരാസോ എം2

മരാസോയുടെ അടിസ്ഥാന മോഡലാണ് എം2. സാധാരണ അടിസ്ഥാന മോഡലില്‍ നല്‍കുന്നതിലും ഫീച്ചറുകള്‍ ഇതിലുണ്ട്. എം2-വിലെ ഫീച്ചറുകളിലൂടെ

 • എന്‍ജിന്‍ ഇംമൊബിലൈസര്‍
 • 16 ഇഞ്ച് സ്റ്റീല്‍ വീല്‍
 • ഫാബ്രിക് സീറ്റ്
 • പവര്‍ വിന്‍ഡോ
 • സെന്‍ട്രല്‍ ലോക്ക്
 • 12 വോള്‍ട്ടോ മൊബൈല്‍ ചാര്‍ജര്‍
 • പിന്‍ നിരയില്‍ യുഎസ്ബി ചാര്‍ജര്‍
 • ഡിജിറ്റല്‍ ക്ലോക്ക്
 • മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍
 • റൂഫ് മൗണ്ട് റിയര്‍ എസി
 • മനുവല്‍ അഡ്ജസ്റ്റ് മിറര്‍

marazzo

മഹീന്ദ്ര മരാസോ എം4

 • വീല്‍ കപ്പ്
 • ഷാര്‍ക്ക് ഫിന്‍ ഏരിയല്‍
 • ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്
 • മുന്‍നിര യുഎസ്ബി സോക്കറ്റ്
 • പിന്‍നിര യുഎസ്ബി, ഓക്‌സ് പ്ലോട്ട്
 • ബാക്ക് വൈപ്പര്‍
 • വോയിസ് മെസേജ് സംവിധാനം
 • ഇലക്ട്രിക് അഡജെസ്റ്റ് മിറര്‍

marazzo

മഹീന്ദ്ര മരാസോ എം6

 • 16 ഇഞ്ച് അലോയി വീല്‍
 • മുന്നിലും പിന്നിലും ഫോഗ് ലാമ്പ്
 • പ്രോജക്ഷന്‍ ഹെഡ്‌ലാമ്പ്
 • കോര്‍ണറിങ് ലാമ്പ്
 • റിമോട്ട് കീലെസ് എന്‍ട്രി
 • ഗ്ലാസ് ഹോള്‍ഡര്‍
 • ഏഴ് ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം.
 • നാവിഗേഷന്‍
 • പേഴ്‌സണ്‍ റിമൈന്‍ഡര്‍
 • സ്റ്റീയറിങ് മൗണ്ട് സ്വിച്ച്
 • റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍
 • എമര്‍ജന്‍സി ഫീച്ചര്‍

marazzo

മഹീന്ദ്ര മരാസോ എം8

 • 17 ഇഞ്ച് അലോയി വീല്‍
 • എല്‍ഇഡി ഡിആര്‍എല്‍
 • ലെതര്‍ സീറ്റ്
 • ഡുവല്‍ യുഎസ്ബി സോക്കറ്റ്
 • കൂള്‍ഡ് ഗ്ലോബോക്‌സ്
 • ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം
 • ക്രൂയിസ് കണ്‍ട്രോള്‍
 • റിവേഴ്‌സ് ക്യാമറ
 • ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍
 • ഓട്ടോ ഫോള്‍ഡിങ് മിറര്‍