യമഹ ബ്ലൂ സ്‌ക്വയർ ഷോറൂം | Photo: Yamaha
ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയുടെ പ്രീമിയം ഡീലര്‍ഷിപ്പായ ബ്ലൂ സ്‌ക്വറിന്റെ രണ്ട് ഔട്ട്‌ലെറ്റുകള്‍ കൂടി കേരളത്തില്‍ ആരംഭിച്ചു. തിരുവല്ല, കൊല്ലം എന്നിവിടങ്ങളിലാണ് യമഹ ബ്ലൂ സ്‌ക്വയര്‍ ആരംഭിച്ചിരിക്കുന്നത്. തിരുവല്ലയില്‍ ഭാരത് മോട്ടോഴ്‌സ് എന്ന പേരിലും കൊല്ലത്ത് ഡൈവിക് മോട്ടോഴ്‌സ് എന്ന പേരിലുമാണ് ഈ പ്രീമിയം ഡീലര്‍ഷിപ്പുകള്‍. ഇതോടെ കേരളത്തില്‍ എട്ട് ബ്ലൂ സ്‌ക്വയര്‍ ഡീലര്‍ഷിപ്പുകള്‍ തുറന്നെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്.
ബ്ലൂ സ്‌ക്വയര്‍ ഡീലര്‍ഷിപ്പുകളില്‍ യമഹയുടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും കാര്യക്ഷമമായ എന്‍ഡ്-ടു-എന്‍ഡ് സെയില്‍സ്, മികച്ച സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് സപ്പോര്‍ട്ട് എന്നിവ ഉറപ്പാക്കുമെന്നാണ് യമഹ ഉറപ്പുനല്‍കിയിട്ടുള്ളത്. ബ്ലൂ എന്നത് യമഹയുടെ റേസിങ്ങ് പാരമ്പര്യത്തെ സൂചിപ്പിക്കുന്നതാണെന്നും സ്‌ക്വയര്‍ എന്നത് യമഹയുടെ സ്‌പോര്‍ട്ടീവ് ആയ റൈഡര്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം എന്നുമാണ് അര്‍ഥമാക്കുന്നതെന്നാണ് യമഹ വിശദീകരിക്കുന്നത്.
ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ തുറക്കുന്നതിലൂടെ യമഹ റേസിങ്ങിന്റെ ലോകത്തിലേക്ക് ഉപയോക്താക്കള്‍ക്ക് ഒരു തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പ്രീമിയം ഔട്ട്‌ലെറ്റിലെ ഓരോ വിഭാഗവും അന്താരാഷ്ട്ര മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ശക്തമായ സാന്നിധ്യമായുള്ള ഒരു ബ്രാന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ പരമ്പര്യം പേറുന്നവയാണെന്നാണ് യമഹ അവകാശപ്പെടുന്നത്. റൈഡര്‍മാര്‍ക്ക് പരസ്പരം അറിയാനുള്ള ഒരു പ്ലാറ്റ്‌ഫോമായും ഇത് പ്രവര്‍ത്തിക്കും.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ആസം, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 165- ല്‍ അധികം പ്രീമിയം ഷോറൂമുകളാണ് യമഹയ്ക്കുള്ളത്. ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവടങ്ങളിലും ബ്ലൂ സ്‌ക്വയര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും യമഹ അറിയിച്ചു.
Content Highlights: Yamaha open two more Blue Square showrooms in kerala, Thiruvalla and Kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..