യമഹ FZ-X | Photo: Instagram|iamabikerdotcom
ഇന്ത്യയിലെ യമഹ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വാഹനമാണ് റെട്രോ ഡിസൈനില്‍ ഒരുങ്ങുന്ന FZ-X എന്ന മോഡല്‍. ജൂണ്‍ 18-ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഈ ബൈക്ക് വരവിന് മുന്നോടിയായി നിരത്തുകളില്‍ ഓടുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഓറഞ്ച്, ബ്ലാക്ക് എന്നീ നിറങ്ങളിലൂള്ള ബൈക്കുകളുടെ ചിത്രമാണ് പുറത്തായിരിക്കുന്നത്.
അതേസമയം, അവതരണത്തിന് മുമ്പ് തന്നെ യമഹയുടെ ഏതാനും ഷോറൂമുകളില്‍ ഈ ബൈക്കിനായുള്ള അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചതായും സൂചനയുണ്ട്. 1000 രൂപ മുതല്‍ 10,000 രൂപ വരെ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നതെന്നാണ് വിവരം. ഏകദേശം 1.20 ലക്ഷം രൂപ വരെയായിരിക്കും ഈ ബൈക്കിന്റെ എക്സ്ഷോറും വിലയെന്നാണ് പ്രവചനങ്ങള്‍.
ഇന്ത്യയിലെ യമഹയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കുകളിലെ മുന്‍നിര മോഡലായ FZ-FI ബൈക്കിനെ അടിസ്ഥാനമാക്കി നിയോ റെട്രോ ഡിസൈനിലായിരിക്കും FZ-X ബൈക്ക് ഒരുങ്ങുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 2020 എം.എം. നീളം, 785 എം.എം. വീതി, 1115 എം.എം. ഉയരം 1330 എം.എം. വീല്‍ബേസ്, 289 കിലോഗ്രാം ഭാരം എന്നിങ്ങനെയാണ് ഈ ബൈക്കിന്റെ അളവുകള്‍.
വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ടെലി സ്കോപിക് ഫോര്‍ക്ക് സസ്പെന്ഷന്, വലിപ്പം കുറഞ്ഞതും ഉയര്‍ന്ന് നില്ക്കുന്നതുമായ എക്സ്ഹോസ്റ്റ് എന്നിവയായിരിക്കും ഈ വാഹനത്തിന്റെ ഡിസൈന്‍ ഹൈലൈറ്റ്. ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനവും ഈ ബൈക്കിന്റെ സവിശേഷതകളിലൊന്നാണ്. വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍ FZ-FI ബൈക്കിന് സമാനമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
FZ ബൈക്കുകള്‍ക്ക് കരുത്തേകുന്ന 149 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും FZ-X ന്റെയും ഹൃദയമെന്നാണ് റിപ്പോര്‍ട്ട്. ഈ എന്ജിന് 12.2 ബി.എച്ച്.പി. പവറും 13.3 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡായിരിക്കും ഇതിലെ ഗിയര്‍ബോക്സ്. സേഫ്റ്റി ഫീച്ചറുകളും മറ്റും യമഹയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ളത് ഈ ബൈക്കിലും ഒരുങ്ങിയേക്കുമെന്നാണ് സൂചന.
Content Highlights: Yamaha Neo Retro Bikes FZ-X Spied In Test Run Ahead Of Launch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..