ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയുടെ നിയോ-റെട്രോ കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ FZ-X ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ ബൈക്കിന് യഥാക്രം 1.16 ലക്ഷം രൂപയും 1.19 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. യമഹയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ FZ സീരീസിനെ അടിസ്ഥാനമാക്കിയാണ് ഈ ബൈക്ക് ഒരുങ്ങിയിട്ടുള്ളത്. 

യമഹയുടെ വൈ-കണക്ട് ആപ്പ് വിത്ത് സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനത്തോടെയാണ് ഈ മോട്ടര്‍സൈക്കിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇന്‍കമിങ്ങ് കോള്‍ അലേര്‍ട്ട്, എസ്.എം.എസ്. അലേര്‍ട്ട്, ബാറ്ററി ചാര്‍ജ് ഇന്റിക്കേറ്റര്‍, ഇന്ധന ഉപയോഗം, സര്‍വീസ് റിമൈന്‍ഡര്‍, ഓയില്‍ ചേഞ്ച് തുടങ്ങി നിരവധി വാണിങ്ങ് സംവിധാനങ്ങളാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ള വൈ-കണക്ട് ആപ്പ് മുഖേന ലഭ്യമാക്കുന്നത്.

യമഹയുടെ സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി അപ്പ്‌റൈറ്റ് റൈഡിങ്ങ് പൊസിഷനാണ് FX-Z-ല്‍ ഒരുക്കുന്നത്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പ്, ഡി,ആര്‍,എല്‍, ടെയ്ല്‍ലൈറ്റ് എന്നിവ ഡിസൈന്‍ ഹൈലൈറ്റാണ്. ആപ്പുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഈ നിയോ-റെട്രോ ബൈക്കിലെ സാങ്കേതിക മികവിന്റെ ഉദാഹരണമായാണ് വിശേഷിപ്പിക്കുന്നത്. 

റൗണ്ട് ഷേപ്പില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള പെട്രോള്‍ ടാങ്ക്, സ്‌റ്റൈലിഷായ സൗണ്‍ കൗളുകള്‍, അധികം ഉയരം നല്‍കിയിട്ടില്ലാത്ത സീറ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, സിംപിള്‍ ഡിസൈനില്‍ നല്‍കിയിട്ടുള്ള ഗ്രാബ് റെയില്‍, വീതി കുറഞ്ഞ ടെയില്‍ലൈറ്റ്, പുതുമയുള്ള എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള എന്‍ജിന്‍ ഏരിയ എന്നിവയാണ് ഈ വാഹനത്തെ കാഴ്ചയില്‍ ആകര്‍ഷകമാക്കുന്നത്.

FZ സീരീസ് ബൈക്കുകള്‍ക്ക് കരുത്തേകുന്ന 149 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് FZ-Xലും നല്‍കിയിട്ടുള്ളത്. ഇത് 12.4 ബി.എച്ച്.പി. പവറും 13.3 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സുരക്ഷയ്‌ക്കൊപ്പം സിംഗിള്‍ ചാനല്‍ എ.ബി.എസും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്.

Content Highlights: Yamaha Neo-Retro Bike FZ-X Bikes Launched In India