മാസ് എന്‍ട്രിക്കൊരുങ്ങി യമഹ എംടി-15; ടീസര്‍ പുറത്തിറക്കി, ഈ 15-ന് നിരത്തിലേക്ക്


അപ്പാച്ചെ ആര്‍ടിആര്‍ 200, ബജാജ് പള്‍സര്‍ എന്‍എസ്200 എന്നീ ബൈക്കുകളായിരിക്കും യമഹ എംടി 15-ന്റെ എതിരാളികള്‍.

നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് ഏറെ പ്രൗഡിയോടെ യമഹ എത്തിക്കുന്ന വാഹനമാണ് എംടി-15. മാര്‍ച്ച് 15 നിരത്തിലെത്താനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ടീസര്‍ യമഹ പുറത്തുവിട്ടു. വാഹനത്തിന്റെ അഴക് വെളിപ്പെടുത്തുന്ന ടീസറാണ് കമ്പനി റിലീസ് ചെയ്തത്.

യുവാക്കളെ മാത്രം ലക്ഷ്യമിട്ട് എത്തുന്ന ഈ വാഹനത്തിന്റെ ബുക്കിംങ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. 5000 രൂപ അഡ്വാന്‍സ് തുകയായി ഇടാക്കിയായിരുന്നു ബുക്കിംങ് സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

യമഹയുടെ തന്നെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയിലെ കുഞ്ഞനായ ആര്‍15 വി3.0-യുമായി സാങ്കേതികമായി ഏറെ സമാനതകളുള്ള ബൈക്കാണിത്. എന്നാല്‍, കാഴ്ചയില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ ഭാവങ്ങളും എംടി 15-നില്‍ പ്രകടമാകുന്നുണ്ട്.

പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, മറ്റ് മോഡലുകളില്‍ നല്‍കിയിട്ടില്ലാത്ത ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം എന്നിവയാണ് കാഴ്ച്ചയില്‍ ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്.

മുന്നില്‍ ടെലിസ്‌കോപികും പിന്നില്‍ മോണോഷോക്ക് സസ്‌പെഷനുമാണ് എംടി 15-ല്‍ ഒരുക്കിയിട്ടുള്ളത്. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്.

ആറ് സ്പീഡ് ഗിയര്‍ബോക്‌സില്‍ 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വാഹനത്തിന്റെ ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യന്‍ നിരത്തുകളില്‍ കരുത്തരായ ബൈക്കുകളെയാണ് എംടി 15-ന് നേരിടാനുള്ളത്. അപ്പാച്ചെ ആര്‍ടിആര്‍ 200, ബജാജ് പള്‍സര്‍ എന്‍എസ്200 എന്നീ ബൈക്കുകളായിരിക്കും യമഹ എംടി 15-ന്റെ എതിരാളികള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022

More from this section




Most Commented