യമഹ സ്‌കൂട്ടറുകൾ | Photo: Yamaha
എഫ്.ഇസഡ് പോലെയുള്ള കിടിലന്‍ ബൈക്കുകള്‍ ഫാസിനോ പോലുയുള്ള മികച്ച സ്‌കൂട്ടറുകള്‍ തുടങ്ങി കാര്യക്ഷമമായ ഒരുപിടി മോഡലുകളുടെ പിന്‍ബലത്തിലാണ് യമഹ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ കരുത്തന്‍ സാന്നിധ്യമാകുന്നത്. പുതുവര്‍ഷത്തില്‍ എല്ലാ വാഹനങ്ങളിലും ചെറിയ പുതുമ വരുത്തുന്നതിന്റെ ഭാഗമായി സ്‌കൂട്ടര്‍ നിരയാകെ പരിഷ്‌കരിച്ച് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് യമഹ.
യമഹയുടെ സ്‌കൂട്ടര്‍ നിരയിലെ കരുത്തരായ ഫാസിനോ 125 എഫ്.ഐ. ഹൈബ്രിഡ്, റേയ് ഇസഡ്.ആര്‍.125 എഫ്.ഐ.ഹൈബ്രിഡ്, റേയ് ഇസഡ്.ആര്‍. സ്ട്രീറ്റ് റാലി 125 എഫ്.ഐ. ഹൈബ്രിഡ് തുടങ്ങിയവയാണ് ചെറിയ മുഖംമിനുക്കലുകള്‍ വരുത്തി വിപണിയില്‍ എത്തിയിരിക്കുന്നത്. ഫാസിനോ125, റേയ് ഇസഡ്.ആര്‍ 125 എന്നിവയുടെ ഡിസ്‌ക് ബ്രേക്ക് വകഭേദം മാറ്റ് ബ്ലാക്ക്, ലൈറ്റ് ഗ്രേ വെര്‍മിലിയണ്‍ എന്നീ ഫിനീഷിങ്ങുകളില്‍ എത്തുന്നുണ്ട്.
വാഹനത്തില്‍ നിന്നുള്ള മലിനീകരണം തടയുന്നതിന് കൂടുതല്‍ പ്രകൃതി സൗഹാര്‍ദമായ മെക്കാനിക്കല്‍ ഫീച്ചറുകളും ഈ വരവിലെ പ്രത്യേകതകളിലൊന്നാണ്. മികച്ച പ്രകടനം ഉറപ്പാക്കി ഇ20 ഇന്ധന മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സ്‌കൂട്ടറുകള്‍ എത്തിച്ചിരിക്കുന്നത്. പുക പുറന്തള്ളുന്നത് താരതമ്യേന കുറയ്ക്കുന്നതിനായി ഒ.ബി.ഡി2 മാനദണ്ഡങ്ങളും എന്‍ജിനില്‍ പാലിച്ചിട്ടുണ്ട്.
ഫീച്ചറുകളിലും ഏറെ സമ്പന്നമായാണ് യമഹയുടെ പുതുക്കിയ സ്‌കൂട്ടര്‍ ശ്രേണി എത്തിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് സംവിധാനത്തിനൊപ്പം വൈ കണക്ട് ആപ്പ് സ്‌കൂട്ടറുകളില്‍ സ്റ്റാന്റേഡായി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ വാഹന ഉപയോക്താക്കള്‍ കൂടുതല്‍ മികച്ച സംവിധാനം ആഗ്രഹിക്കുന്നവരാണെന്നും ഇത് പരിഗണിച്ചാണ് മികച്ച ഫീച്ചറുകളുമായി വാഹനം മുഖംമിനുക്കിയെത്തുന്നതെന്ന് യമഹ മോട്ടോര്‍ ഇന്ത്യ മേധാവി എല്‍ഷിന്‍ ചാഹാന പറഞ്ഞു.
Content Highlights: Yamaha launches 2023 models of scooter, Yamaha Fascino 125 FI, Yamaha Ray ZR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..