ആര്‍15 ന്‌ കൂട്ടായി മറ്റൊരു കരുത്തനും; യമഹ എംടി15 നിരത്തിലേക്ക്‌


സ്‌പോര്‍ട്സ് ബൈക്ക് എന്ന പേരിലുപരി കമ്യൂട്ടര്‍ ബൈക്ക് എന്ന ശ്രേണിയിലായിരിക്കും ഇതു വരിക എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. കാരണം, സ്‌പോര്‍ട്സ് ബൈക്ക് ശ്രേണിയില്‍ ഇപ്പോള്‍ത്തന്നെ ആര്‍ 15 തിളങ്ങുന്നുണ്ട്.

150 സി.സി. പ്രീമിയം ബൈക്കുകളില്‍ ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ മിന്നുംതാരമാണ് യമഹയുടെ ആര്‍ 15. എന്നാല്‍ ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തകൂടി. ഇതേ ശ്രേണിയിലേക്ക് വീണ്ടും മറ്റൊരു ബൈക്കിനെ കൊണ്ടുവരികയാണ് യമഹ. എം.ടി. 15 ഇന്ത്യയിലേക്ക് വരുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇതിന്റെ 'പരീക്ഷണപ്പറക്കല്‍' പലയിടങ്ങളിലും കണ്ടവരുണ്ട്. ആര്‍ 5 ഫെയേര്‍ഡ് പതിപ്പെങ്കില്‍ എം.ടി. 15 നേക്കഡ് മോഡലാണ്. എന്‍ജിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും മൂന്നാംതലമുറ ആര്‍ 15-ല്‍ നിന്നുതന്നെ കടമെടുത്തതാണ്.

എന്നാല്‍, സ്‌പോര്‍ട്സ് ബൈക്ക് എന്ന പേരിലുപരി കമ്യൂട്ടര്‍ ബൈക്ക് എന്ന ശ്രേണിയിലായിരിക്കും ഇതു വരിക എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. കാരണം, സ്‌പോര്‍ട്സ് ബൈക്ക് ശ്രേണിയില്‍ ഇപ്പോള്‍ത്തന്നെ ആര്‍ 15 തിളങ്ങുന്നുണ്ട്. അതിനാല്‍, സ്‌പോര്‍ട്സ് ബൈക്കിന്റെ ഗാംഭീര്യത്തിന് കുറവില്ലാതെ മറ്റു വിഭാഗങ്ങളില്‍ക്കൂടി ചുവടുറപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലേക്ക് വരുമ്പോള്‍ ബൈക്കുകളില്‍ വിലയാണ് പ്രധാനം. അതില്‍ കൈവച്ചുള്ള കളിക്കൊന്നും ഇന്ത്യക്കാരെ കിട്ടില്ല. കമ്യൂട്ടര്‍ വിഭാഗത്തില്‍ തിളങ്ങണമെങ്കില്‍ വില ഒരു പ്രധാന ഘടകമാണ്. അതിനാല്‍ ഇപ്പോള്‍ കാണുന്ന പ്രീമിയം ഫീച്ചറുകളൊന്നും ഇന്ത്യയിലേക്കെത്തുമ്പോള്‍ എം.ടി. 15-ല്‍ ഉണ്ടാവുമെന്ന് ഉറപ്പില്ല.

എന്‍ജിന്റെ കാര്യത്തിലെന്തായാലും ഒരു പരീക്ഷണത്തിന് കമ്പനി മുതിരില്ലെന്ന് കരുതാം. പെര്‍ഫോമന്‍സ് ബൈക്കുകളില്‍ ആര്‍.പി.എമ്മിലാണ് കളി കാര്യമാവുന്നത്. ഉയര്‍ന്ന ആര്‍.പി.എമ്മില്‍ പരമാവധി കരുത്ത് കൊണ്ടുവരികയാണ് ചെയ്യുക. ആര്‍ 15-ലെ 155 സി.സി. ഒറ്റ സിലിന്‍ഡര്‍ എന്‍ജിന്‍ 19 ബി. എച്ച്.പി. കരുത്തും 15 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുക.

ലിക്വിഡ് കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളും എന്‍ജിന് പിന്തുണ നല്‍കുന്നുണ്ട്. ഇതിലെ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെയായിരിക്കും എം.ടി. 15-ലും. മൂന്നാം തലമുറ ആര്‍ 15-നിലുള്ള ഇരട്ടച്ചാനല്‍ എ.ബി.എസ്. ഇതിലുമുണ്ടാകും. ഇന്ത്യയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുന്നതിന് നന്ദി പറയാം. അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളായി ചുരുങ്ങും.

സസ്‌പെന്‍ഷനിലും ചെലവുകുറയ്ക്കല്‍ നടപടികള്‍ പ്രതീക്ഷിക്കാം. എങ്ങനെയൊക്കെ വില കുറയ്ക്കല്‍ നടപടി പൂര്‍ത്തിയാക്കിയാലും ഇന്ത്യയിലെത്തിയാല്‍ ഇവിടത്തെ ഏറ്റവും വിലകൂടിയ നേക്കഡ് ബൈക്കായിരിക്കും എം.ടി. 15. ഇന്ത്യയിലെ ടി.വി.എസ്. അപ്പാച്ചെ ആര്‍.ടി. ആര്‍. 200, ബജാജ് പള്‍സര്‍ എന്‍.എസ്. 200 എന്നിവയ്ക്ക് ഒത്ത എതിരാളിയായിരിക്കും ഇത്.

Content Highlights: Yamaha Introducing New Street Fighter MT-15 In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022

More from this section
Most Commented