രുനാള്‍ നിരത്തുവാണിരുന്ന സ്‌കൂട്ടറുകള്‍ ഓര്‍മകള്‍ പങ്കുവെച്ച് ഒത്തുചേര്‍ന്നു. പ്രായത്തിന്റെ വെല്ലുവിളികള്‍ ചിലരെ അലട്ടുന്നുണ്ടെങ്കിലും കാണാന്‍ അവര്‍ക്കെല്ലാം അന്നത്തെ അതേ ചെറുപ്പമായിരുന്നു.

പഴയതിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിന്റേജ് ആന്‍ഡ് ക്ലാസിക് സ്‌കൂട്ടേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു മലപ്പുറം കോട്ടക്കുന്നിന്റെ ചെരിവില്‍ ഈ പഴമക്കാരുടെ ഒത്തുചേരല്‍.

അവന്തി കെല്‍വിനേറ്റര്‍, വെസ്പ, ബജാജ് ചേതക്, ബജാജ് സൂപ്പര്‍, ബജാജ് കബ് എന്നീ മോഡലുകളിലായി 1968 മുതല്‍ 1999 വരെയുള്ള നാല്‍പ്പത്തഞ്ചോളം സ്‌കൂട്ടറുകള്‍ പരിപാടിയില്‍ അണിനിരന്നു.

മലപ്പുറം എസ്.ഐ സംഗീത്, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ഹരിലാല്‍, ദിനു എന്നിവര്‍ ക്ലബ്ബ് അംഗങ്ങള്‍ക്കായി മോട്ടിവേഷന്‍ ക്‌ളാസ് നല്‍കി. ആഷിക് വാഴക്കാട്, അജ്മല്‍ കോട്ടയ്ക്കല്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Content Highlights: Vintage Scooter Rally In Malappuram