ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ഇ-വാഹനങ്ങള്‍ നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇറ്റാലിയന്‍ ക്ലാസിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ വെസ്പയും ഇന്ത്യക്കായി ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
വെസ്പയുടെ ഇലക്ട്രിക് സ്കൂട്ടറുകള് യൂറോപ്യന്‍ രാജ്യങ്ങളില്‍ മുമ്പുതന്നെ എത്തിയിട്ടുണ്ട്. എന്നാല്‍, ഈ സ്കൂട്ടറുകളായിരിക്കില്ല, ഇന്ത്യയിലെ റോഡുകളെയും ചാര്‍ജിങ്ങ് സംവിധാനങ്ങളെയും പരിഗണിച്ചുള്ള മോഡലായിരിക്കും ഇന്ത്യക്കായി നിര്‍മിക്കുകയെന്ന് പിയാജിയോ ഇന്ത്യ സി.ഇ.ഒയും മാനേജിങ്ങ് ഡയറക്ടറുമായ ഡിയാഗോ ഗ്രാഫി അറിയിച്ചിട്ടുള്ളത്.
വെസ്പ ഇലക്ട്രിക്ക എന്ന മോഡലാണ് യൂറോപ്യന്‍ വിപണിയിലുള്ളത്. പരമ്പരാഗത രൂപത്തില്‍ മോഡണ് ഫീച്ചേഴ്സ് ഉള്‍ക്കൊണ്ടാണ് ഈ ഇലക്ട്രിക് സ്കൂട്ടര്‍ എത്തിയിട്ടുള്ളത്. നാല് കിലോവാട്ട് പവറും 200 എന്‍.എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ സ്കൂട്ടറിലുള്ളത്. നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് വെസ്പ അവകാശപ്പെടുന്നത്.
കണക്ടഡ് സ്കൂട്ടറായാണ് യൂറോപ്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക എത്തിയിട്ടുള്ളത്. വെസ്പ കണക്ടിവിറ്റി ആപ്പിന്റെ സഹായത്തോടെയാണ് കണക്ടിവിറ്റി സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഇതിനുപുറമെ, സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് മള്‍ട്ടിമീഡിയ സിസ്റ്റവും ഈ ഇലക്ട്രിക് സ്കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.
ബ്ലൂ ബോഡി ലൈനിനൊപ്പം പൂര്‍ണമായും സില്‍വര്‍ നിറത്തിലാണ് ഇലക്ട്രിക്ക ഒരുങ്ങിയിട്ടുള്ളത്. എല്‍ഇഡി ഹെഡ്ലൈറ്റ്, യുഎസ്ബി സോക്കറ്റ്, 12 ഇഞ്ച് ഫ്രണ്ട് വീല്‍-11 ഇഞ്ച് റിയര്‍ വീല്‍, സീറ്റിനടിയില്‍ മികച്ച സ്റ്റോറേജ് സ്പേസ് എന്നിവയാണ് മറ്റു സവിശേഷതകള്‍. എക്കോ, പവര്‍ എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ സ്കൂട്ടറിനുണ്ട്.
ഇന്ത്യയിലെത്തുന്ന ഇ-സ്കൂട്ടര്‍ പ്രീമിയം ശ്രേണിയിലായിരിക്കും എത്തുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, 2022-ഓടെ മാത്രമേ വെപ്സയുടെ ഇലക്ട്രിക് സ്കൂട്ടര്‍ നിരത്തുകളില്‍ എത്തുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Vespa Will Launch Electric Scooters In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..