ഹഫിസുർ അഖണ്ഡ് സ്കൂട്ടർ സ്വീകരിക്കുന്നു | Photo: Facebook/Hirak J Das
എനിക്ക് ഒരു സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, എന്നെ സംബന്ധിച്ച് ഭീമമായ തുകയാണ് അതിന് വേണ്ടിയിരുന്നത്. ഇത് സമ്പാദിക്കാനും വലിയ ഒരു കാലയളവ് എനിക്ക് ആവശ്യമായിരുന്നു. സ്വന്തമായി ഇരുചക്ര വാഹനം വാങ്ങാന്‍ ആഗ്രഹിച്ച പച്ചക്കറി വില്പ്പനകാരനായ ഹഫിസുര്‍ അഖണ്ഡിന്റെ വാക്കുകളാണിവ. എന്നാല്‍, ഇന്ന് അദ്ദേഹം ആഗ്രഹം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. അതും താന്‍ ഏറെ ഇഷ്ടപ്പെട്ട സ്കൂട്ടറാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
ഈ സ്കൂട്ടര്‍ സ്വന്തമാക്കിയതിന് പിന്നില്‍ വലിയ ഒരു കഥ പറയാനുണ്ട്. ഒരുമിച്ച് ഒരു സ്കൂട്ടറിനുള്ള പണം തനിക്ക് സ്വരുകൂട്ടാന്‍ സാധിക്കില്ലെന്ന തിരിച്ചറിഞ്ഞതോടെ അദ്ദേഹം തന്റെ കൈവശം എത്തുന്ന നാണയങ്ങള്‍ സൂക്ഷിച്ച് വയ്ക്കാന്‍ ആരംഭിച്ചു. ഇത് ഒരു വര്‍ഷം പൂര്‍ത്തിയായതോടെ അദ്ദേഹം സ്കൂട്ടറിന്റെ വില്‍പ്പനയ്ക്കായി ഇട്ടിരുന്ന ഒരു സ്റ്റാളിലേക്ക് എത്തുകയും തന്റെ ആഗ്രഹം അറിയിക്കുകയും കൈവശമുള്ള സാമ്പാദ്യത്തെ കുറിച്ച് പറയുകയുമായിരുന്നു.
ഒടുവില്‍ അദ്ദേഹത്തിന്റെ കൈവശമുള്ള പണവുമായി ഡീലര്‍ഷിപ്പിലേക്ക് എത്താന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. വലിയ ചാക്കില്‍ കെട്ടിയ നാണയവുമായി മൂന്ന് പേരാണ് സ്കൂട്ടറിന്റെ ഷോറൂമിലെത്തിയത്. ഷോറൂമിലെ ജീവനക്കാര്‍ മൂന്ന് മണിക്കൂറുകൊണ്ട് ഈ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുകയും 22,000 രൂപയുണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയുമായിരുന്നു. എണ്ണി തിട്ടപ്പെടുത്തിയ പണം ബാസ്ക്കറ്റില് സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ സമ്പാദ്യത്തിലുണ്ടായിരുന്ന 22,000 രൂപ ഡൗണ്‍ പേമെന്റ് ആയി സ്വീകരിക്കുകയും ബാക്കി തുകയ്ക്കുള്ള വായ്പ ഷോറൂം അധികൃതര്‍ അദ്ദേഹത്തിന് ഒരുക്കുകയുമായിരുന്നു. ആസാമിലെ ബാര്‍പേട്ട് എന്ന സ്ഥലത്തുള്ള ഹഫിസുര്‍ അഖണ്ഡ് എന്നയാളാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആസാമില്‍ നിന്നുള്ള യൂട്യൂബ് വ്ളോഗറായ ഹിരാക് ജെ. ദാസ് എന്നയാളാണ് ഹഫിസുര്‍ അഖണ്ഡിന്റെ ജീവിതകഥ പുറം ലോകത്തെ അറിയിച്ചത്.
Content Highlights: Vegetable Vendor buy his dream vehicle by giving coins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..