യു.എസ്.-യു.കെ. ഫ്രണ്ട്ഷിപ്പ് ബൈക്ക് | Photo: bilenky.com
ബ്രിട്ടണ്-യു.എസ് സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രത്യേക സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച് നിര്‍മിച്ച കസ്റ്റം മെയ്ഡ് സൈക്കിളാണ് ജി-7 ഉച്ചകോടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നല്‍കിയത്.
സമ്മാനം നല്‍കിയത് സൈക്കിള്‍ ആണെങ്കിലും ഇന്ത്യയിലെ ഒരു കാറിന്റെ വിലയാണ് ഈ സൈക്കിളിനുള്ളത്. 6000 യു.എസ്. ഡോളറാണ് ഈ സൈക്കിളിന്റെ വില. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഈ സൈക്കിളിന്റെ വില. നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ ഒരുക്കിയിട്ടുള്ളത്.
അതേസമയം, 19-ാം നൂറ്റാണ്ടിലെ അടിമത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച പോരാളിയുടെ ചിത്രമാണ് ജോ ബൈഡന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മാനിച്ചത്. ഫ്രെഡറിക് ഡെഗ്ലസ് എന്നയാളുടെ ഫ്രെയിം ചെയ്ത ചിത്രമാണ് ബൈഡന് സമ്മാനിച്ചതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു.കെയിലാണ് ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടി നടക്കുന്നത്.
അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും, തനിക്ക് ആതിഥേയത്വം അരുളിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും ബൈഡന് അഭിപ്രായപ്പെട്ടു. ലോകത്തിന്റെ തന്നെ ഭാവിയും സമ്പന്നതയും യു.കെ-യു.എസ്. ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും ഈ പങ്കാളിത്തം ഏറ്റവും മഹത്തരമായി തുടരുമെന്നും ബോറിസ് ജോണ്‍സണും പറഞ്ഞു.
Content Highlights: US president Joe Biden Gifts Hand Made Cycle To UK Prime Minister Boris Johnson
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..