വംബര്‍ 15-ന് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ജാവയുടെ ചിത്രങ്ങള്‍ പുറത്ത്. ബോഡി പൂര്‍ണമായും മൂടിക്കെട്ടി പരീക്ഷണ ഓട്ടത്തിനായി നിരത്തിലിറക്കിയ ജാവയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. പഴയ ഐതിഹാസിക ജാവ ബൈക്കുകളോട് രൂപസാദൃശ്യമുള്ള ഡിസൈനിലാണ് മഹീന്ദ്രയ്ക്ക് കീഴില്‍ ജാവ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്‌പോക്ക് വീല്‍, വീതിയേറിയ സീറ്റ് എന്നിവ 2018 ജാവയിലുണ്ടാകുമെന്നാണ് സ്‌പൈ ചിത്രങ്ങളില്‍ വ്യക്തമാകുന്നത്. 

Jawa

ഐതിഹാസിക ചെക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നത്. ഇതിന് പിന്നാലെ ജാവ ഇങ്ങോട്ടെത്തിക്കുമെന്ന് മഹീന്ദ്ര സൂചനയും നല്‍കി. പുതിയ ഇന്ത്യന്‍ ജാവയുടെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് നേരത്തെ കമ്പനി വെളിപ്പെടുത്തിയിരുന്നു. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇന്ത്യന്‍ ജാവയ്ക്ക് കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 

ചിത്രങ്ങള്‍ പ്രകാരം ജാവയില്‍ സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌ക് ബ്രേക്കുണ്ടെങ്കിലും പിന്നില്‍ ഡ്രം ബ്രേക്ക് മാത്രമാണുള്ളത്. എബിഎസും വാഹനത്തിലുണ്ടാകും. ഇന്ത്യയിലെത്തുമ്പോള്‍ യുവാക്കളാണ് ജാവയുടെ പ്രധാന ലക്ഷ്യം. നിലവില്‍ തക്കതായ എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ജാവയ്ക്ക് സാധിക്കും. മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറക്കുക. 1.5-2 ലക്ഷത്തിനുള്ളിലായിരിക്കും ആദ്യ ജാവ ബൈക്കിന്റെ വിലയെന്നാണ് സൂചന.

Jawa

Photo Courtesy; AutoCarIndia

Content Highlights; Upcoming Jawa motorcycle spotted