ഉണ്ണി മുകുന്ദൻ, സഹപ്രവർത്തകർ സമ്മാനമായി ലഭിച്ച ബൈക്കുകളിൽ | Photo: Social Media
സ്വന്തം നിര്‍മാണത്തില്‍ നടന് ഉണ്ണി മുകുന്ദന് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് മേപ്പടിയാന്. മികച്ച അഭിപ്രായങ്ങള്‍ക്കൊപ്പം നിരവധി അംഗീകാരങ്ങളും സ്വന്തമാക്കിയ ഈ ചിത്രം 100 ദിവസം പിന്നിട്ടിരിക്കുകയാണ്. സിനിമയുടെ 100-ാം ദിനാഘോഷത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കി ഞെട്ടിച്ചിരിക്കുകയാണ് നടന്. കെ.ടി.എം. ഡ്യുക്ക്, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 എന്നീ ബൈക്കുകളാണ് ഉണ്ണി സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ മേക്കപ്പ്മാനായ അരുണ്‍ ആയൂരിന് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350-യും, പേഴ്സണല്‍ അസിസ്റ്റന്റ് ആയ രഞ്ജിത്തിന് കെ.ടി.എം. ആര്.സി.200 ബൈക്കുമാണ് ഉണ്ണി മുകുന്ദന് സമ്മാനിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350-ക്ക് 1.87 ലക്ഷം രൂപയും കെ.ടി.എം. ആര്.സി.200-ന് 2.09 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. സമ്മാനമായി നല്കിയ വാഹനങ്ങളുടെ ചിത്രങ്ങള്‍ ഉണ്ണി മുകുന്ദന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പ്രിയപ്പെട്ട രഞ്ജിത്ത്, അരുണ്‍, നിങ്ങള്‍ വളരെ മികച്ച വ്യക്തികളാണ്. നിങ്ങളുടെ പുതിയ ബൈക്കുകള്‍ ഇഷ്ടപ്പെട്ടുവെന്നാണ് എന്റെ വിശ്വാസം. നിങ്ങള്‍ യു.എം.എഫിന്റെ ഭാഗമായി എത്തിയതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. തുടര്‍ന്നും കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാവട്ടേയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ ബൈക്കിലെ യാത്രകള്‍ ആസ്വാദ്യകരമാക്കുക. സുരക്ഷിതമായ യാത്രകള്‍ ആശംസിക്കുന്നു. എന്ന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പുതുതലമുറ ഫീച്ചറുകളുടെ അകമ്പടിയോടെ കഴിഞ്ഞ വര്‍ഷമാണ് ക്ലാസിക്ക് 350-യുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ജെ പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്സ്.
ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെ.ടി.എം. ഇന്ത്യയിലെ സ്പോര്‍ട്സ് ബൈക്ക് ശ്രേണിയിലെത്തിച്ചിട്ടുള്ള മോഡലാണ് ആര്.സി. 200. സൂപ്പര്‍ ബൈക്കുകളുടെ രൂപത്തില്‍ മികച്ച കരുത്തും പുതുതലമുറ ഫീച്ചറുകളുമായാണ് ഈ ബൈക്ക് എത്തിച്ചിരിക്കുന്നത്. 199.5 സി.സി. എന്‍ജിനാണ് ആര്.സി.200-ന്റെ ഹൃദയം. ഇത് 25.4 ബി.എച്ച്.പി. പവറും 19.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Unni Mukundan Gifts Royal Emfield Classic350 and KTM RC200 to his colleagues, Meppadiyan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..