മേരിക്കന്‍ വാഹന നിര്‍മാതാക്കളായ യുഎമ്മിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഇനിയും നീളും. വാഹനങ്ങളിലെ സുരക്ഷ സംവിധാനം ഉറപ്പാക്കുന്നതിനായി 125 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് എബിഎസ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് വരവ് നീട്ടിയത്. 

റെനഗേഡ് ഡ്യൂട്ടി എസ്, ഏയ്സ് എന്നീ രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ ഇറക്കുമെന്നാണ് യുഎം അറിയിച്ചിരുന്നത്. ബനേലി, ഡുക്കാറ്റി തുടങ്ങിയ ബൈക്കുകള്‍ കമ്പനികള്‍ ഇന്ത്യന്‍ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎമ്മും ഇന്ത്യയിലേക്ക് എത്തുന്നത്. 

റെനഗേഡ് സ്പോര്‍ട് എസിന് താഴെയാണ് യുഎം ഇന്ത്യയിലെത്തിക്കുന്ന ഡ്യൂട്ടി മോഡലുകളുടെ സ്ഥാനം. ക്രൂയിസര്‍ മോഡലാണെങ്കിലും കാഴ്ചയില്‍ സ്‌പോര്‍ഡ്‌സ് ബൈക്കിന്റെ പ്രൗഡിയാണ് റെനഗേഡിനുള്ളത്. റൗണ്ട് എന്‍ഇഡ് ഹെഡ്‌ലൈറ്റ്, സിംഗിള്‍ ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വലിയ ടാങ്ക് എന്നിവയാണ് റെനഗേഡ് ബൈക്കുകളെ ആകര്‍ഷകമാക്കുന്നത്. 

UM Renegade Duty

മുന്നില്‍ 41 മില്ലീമീറ്റര്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഹൈഡ്രോളിക് സ്പ്രിങ്ങിലുമാണ് സസ്‌പെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. വേണമെങ്കില്‍ ഓഫ്റോഡറായും റെനഗേഡ് ഡ്യൂട്ടി ഉപയോഗിക്കാമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 

അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സും 223 സിസി സിംഗിള്‍സിലിണ്ടര്‍, ഓയില്‍കൂള്‍ഡ് എഞ്ചിനാണ് റെനഗേഡില്‍ നല്‍കിയിട്ടുള്ളത്. ഇത് 16 ബി. എച്ച്.പി. കരുത്തും 17 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

1.10 ലക്ഷം രൂപ മുതലാണ് പുതിയ യുഎം റെനഗേഡ് ഡ്യൂട്ടി മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്.