മേരിക്കന്‍ വാഹന നിര്‍മാതാക്കളായ യു.എം (യുണൈറ്റഡ് മോട്ടോര്‍സ്) ഇന്റര്‍നാഷ്ണല്‍ ബിഎസ് 4 എഞ്ചിനില്‍ 2017 റെനഗേഡ് കമാന്റോ, 2017 റെനഗേഡ് സ്‌പോര്‍ട്‌സ് എസ് ക്രൂസര്‍ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. മലിനീകരണ നിയന്ത്രണത്തില്‍ മാനദണ്ഡത്തില്‍ ഭാരത് സ്‌റ്റേജ് 4 നിലവാരം കൈവിരിച്ചതിനൊപ്പം ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനിലാണ് പുതുനിര റെനഗേഡ് ഇനി നിരത്തിലെത്തുക. മുന്‍ മോഡലിനെക്കാല്‍ കൂടുതല്‍ കരുത്ത് പകരാന്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന് സാധിക്കും. ഇന്ത്യന്‍ നിരത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡാണ് ഇരുമോഡലുകളുടെയും മുഖ്യ എതിരാളി. 

Renegade

ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോഡലിന് വിലയില്‍ ചെറിയ ഉയര്‍ച്ചയുണ്ട്. റെനഗേഡ് കമാന്റോയ്ക്ക് 1.74 ലക്ഷവും റെനഗേഡ് സ്‌പോര്‍ട്‌സ് എസിന് 1.68 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. വിലയുടെ കാര്യത്തിലും എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ റെനഗേഡ് സ്‌പോര്‍ട്‌സിന് സാധിക്കും. 279.5 സിസി സിംഗില്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ പരമാവധി 8500 ആര്‍പിഎമ്മില്‍  26 ബിഎച്ച്പി കരുത്തും പരമാവധി 7000 ആര്‍പിഎമ്മില്‍ 23 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 2017 ബാങ്കോക്ക് മോട്ടോര്‍ ഷോയില്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോഡുലുകള്‍ റോയല്‍ എന്‍ഫീല്‍ഡും അവതരിപ്പിച്ചിരുന്നു.

Renegade

എഞ്ചിന്‍ മിനുക്ക് പണിയിലൊഴികെ രൂപത്തിലും ഫീച്ചേര്‍സിലും മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ബ്ലാക്ക് സില്‍വര്‍, യങ് ഓറഞ്ച്, ഓറഞ്ച് റെഡ് എന്നീ നിറങ്ങളില്‍ റെനഗേഡ് സ്‌പോര്‍ട്‌സ് എസ് ലഭ്യമാകും. ഒലീവ് ഗ്രീന്‍, ബ്ലാക്ക് ഷൈന്‍, ബര്‍ഗാന്‍ഡി എന്നീ മൂന്ന് നിറങ്ങളിലാണ് റെനഗേഡ് കമാന്റോ പുറത്തിറങ്ങുക. മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കും, പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് ഇരുമോഡലുകളിലും കമ്പനി നല്‍കിയത്. 1545 എംഎം ആണ് വീല്‍ബേസ്. 18 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മെബൈല്‍ ചാര്‍ജിങ് സോക്കറ്റും റെനഗേഡ് നിരയില്‍ ലഭ്യമാണ്. 

Renegade