ഞെട്ടിക്കുന്ന ഫീച്ചേഴ്‌സുമായി ഡിക്യുവിന്റെ ഇലക്ട്രിക് ബൈക്ക് എത്തി; അള്‍ട്രാവയലറ്റ് എഫ്77 വിപണിയില്‍


അജിത്ത് ടോം ക്രിസ്റ്റഫര്‍

Ultraviolette F77 | ഫോട്ടോ: ഷഹീർ സി.എച്ച്

ബെംഗളൂരു: മലയാളിയുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന് മൂലധനനിക്ഷേപമുള്ള വൈദ്യുത വാഹന കമ്പനിയായ 'അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവി'ന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തി. 'അള്‍ട്രാവയലറ്റ് എഫ്77' എന്ന പേരിലുള്ള ബൈക്കിന്റെ ഷാഡോ, എയര്‍സ്‌ട്രൈക്ക്, ലേസര്‍ എന്നീ മൂന്ന് മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്കാണ് എഫ്77 എത്തുന്നത്. 3.80 ലക്ഷം മുതല്‍ 4.55 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഭാരക്കുറവുള്ള ഫ്രെയ്മാണ് വാഹനത്തിന്റെ അടിസ്ഥാനം. ഇത് മികച്ച ഹാന്‍ഡ്‌ലിങ്ങിനും പെട്ടെന്നു വേഗം കൈവരിക്കാനും സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്‌.ഇലക്ട്രിക്ക് സൂപ്പര്‍ബൈക്കായ അള്‍ട്രാവയലറ്റിന്റെ ഡിസൈനുകളും ഫീച്ചറുകളും ആകര്‍ഷകമാണ്. ഒറ്റത്തവണ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുമെന്നാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി അവകാശപ്പെടുന്നത്. വെറും 7.8 സെക്കന്റ് കൊണ്ട് 0-100 കി.മീ വേഗത കൈവരിക്കും. മൂന്ന് റൈഡ് മോഡുകളുള്ള ബൈക്ക് 30 കെ.വി പവറും 100 എന്‍.എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുക. ബാറ്ററിക്ക് 8 വര്‍ഷം വരെ വാറന്റിയും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. മണിക്കൂറില്‍ 147 കിലോമീറ്ററായിരിക്കും പരമാവധി വേഗത.

മൂന്ന് മോഡലുകള്‍ക്ക് പുറമെ ബൈക്കിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലും ചടങ്ങില്‍ പുറത്തിറക്കി. 77 എണ്ണം മാത്രം നിര്‍മിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്റെ വില 5.5 ലക്ഷം രൂപയാണ്. ജനുവരി ആദ്യത്തോടെ ബൈക്ക് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.
ബെംഗളൂരുവില്‍ നടന്ന ബൈക്ക് ലോഞ്ച് ചടങ്ങില്‍ ദുല്‍ഖറും പങ്കെടുത്തു. കമ്പനിയില്‍ മൂലധനനിക്ഷേപമുണ്ടെന്ന് നല്ലൊരു വാഹനപ്രേമികൂടിയായ ദുല്‍ഖര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Content Highlights: Ultraviolette F77 electric bike launched in India at Rs 3.8


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented