15 വര്‍ഷത്തെ ബന്ധം; മഹേന്ദ്ര സിങ്ങ് ധോണിക്ക് പിറന്നാള്‍ ആശംസിച്ച് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്


ടിവിഎസിനൊപ്പമുള്ള ധോണിയുടെ യാത്ര 15-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണെന്നും ടിവിഎസ് അറിയിച്ചു.

-

ഹേന്ദ്ര സിങ്ങ് ധോണി എന്ന യുവതാരം ക്രീസില്‍ ഇടിവെട്ട് താരമായിരിക്കുന്ന കാലത്താണ് ടിവിഎസ് സ്റ്റാര്‍ സിറ്റി എന്ന ബൈക്കിന്റെ പരസ്യത്തിലുമെത്തുന്നത്. ഇതോടെ ഈ ബൈക്ക് വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു. 2006 മുതല്‍ ഇതുവരെ ടിവിഎസിനൊപ്പം സഞ്ചരിച്ച ധോണിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്.

ജൂലൈ ഏഴിനായിരുന്നു ധോണിയുടെ 39-ാം പിറന്നാള്‍. ഇതോടനുബന്ധിച്ചാണ് ടിവിഎസ് ആശംസയുമായെത്തിയത്. ടിവിഎസിനൊപ്പമുള്ള ധോണിയുടെ യാത്ര 15-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണെന്നും ടിവിഎസ് അറിയിച്ചു. 15 വര്‍ഷം മുമ്പ് ധോണി അഭിനയിച്ച സ്റ്റാര്‍ സിറ്റിയുടെ പരസ്യം ഉള്‍പ്പെടെയാണ് താരത്തിന് ആശംസ അറിയിച്ചിരിക്കുന്നത്.

ധോണിയുടെ പിറന്നാളിന്റെ ഭാഗമായി ടിവിഎസ് സ്റ്റാര്‍ സിറ്റി ഒരു സോഷ്യല്‍ മീഡിയ മത്സരവും ഒരുക്കിയിട്ടുണ്ട്. ധോണിയുടെ ഏറ്റവും വലിയ 15 ആരാധകരെ കണ്ടെത്തുന്നതിനായാണ് മത്സരം ഒരുക്കിയിരിക്കുന്നതെന്നാണ് ടിവിഎസ് അറിയിച്ചിരിക്കുന്നത്. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മത്സരം നടത്തുന്നത്.

2006-ലാണ് ഇന്ത്യയിലെ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലേക്ക് സ്റ്റാര്‍ സിറ്റി എന്ന സ്റ്റൈലന്‍ ബൈക്കുമായി ടിവിഎസ് എത്തിയത്. മികച്ച കരുത്തും ഉയര്‍ന്ന ഇന്ധനക്ഷമതയും നല്‍കിയ ഈ വാഹനം അതിവേഗം ജനശ്രദ്ധ നേടുകയായിരുന്നു. പിന്നീട് പലതവണ മുഖം മിനുക്കലിന് വിധേയമായ ഈ വാഹനത്തിന്റെ സ്റ്റാര്‍ സിറ്റി പ്ലസ് എന്ന പതിപ്പാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്.

പുതുതലമുറ ഡിസൈന്‍ ശൈലികളും സാങ്കേതികവിദ്യയും സിറ്റി പ്ലസില്‍ നല്‍കിയിട്ടുണ്ടെങ്കിലും മികച്ച ഇന്ധനക്ഷമത ഇപ്പോഴും ഈ വാഹനത്തിന്റെ മുഖമുദ്രയാണ്. ബിഎസ്-6 നിലവാരത്തിലുള്ള 110 സിസി എന്‍ജിന്‍ കരുത്തേകുന്ന സിറ്റി പ്ലസ് 8.8 ബിഎച്ച്പി പവറും 8.7 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 90 കിലോമീറ്ററാണ് ഇതിന്റെ ഇന്ധനക്ഷമത.

Content Highlights: TVS StaR city+ wishes MSD on his 39th Birthday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


petrol pump

1 min

കേന്ദ്രം നികുതി കുറച്ചു: പെട്രോളിനും ഡീസലിനും വിലകുറയും; പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കും

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented