ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ടിവിഎസിന്റെ കമ്മ്യൂട്ടര്‍ ബൈക്ക് മോഡലായ സ്‌പോട്ടിന്റെ ബിഎസ്-6 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍ഗാമികളെപ്പോലെ കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് വേരിന്റുകളിലെത്തുന്ന ഈ ബൈക്കുകള്‍ക്ക് 51,750 രൂപയും 58,925 രൂപയുമാണ് എക്‌സ്‌ഷോറൂം വില. 

ബിഎസ്-6 എന്‍ജിനിലേക്ക് മാറിയതിനൊപ്പം സ്‌പോര്‍ട്ട് കൂടുതല്‍ കരുത്തനായിട്ടുണ്ട്. മുമ്പുണ്ടായിരുന്ന 99.7 സിസി എന്‍ജിന് പകരം 109.7 സിസി എന്‍ജിനാണ് പുതിയ സ്‌പോര്‍ട്ടിലുള്ളത്. സ്‌പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള ഇക്കോ ത്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയിലൂടെ മുന്‍മോഡലിനെക്കാള്‍ 15 ശതമാനം അധിക ഇന്ധനക്ഷമതയും കമ്പനി ഉറപ്പുനല്‍കുന്നു. 

വൈറ്റ്-പര്‍പ്പിള്‍, ബ്ലാക്ക് റെഡ്, വൈറ്റ്-റെഡ് എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും മെര്‍ക്കുറി, ഗ്രേ എന്നീ മോണോടോണ്‍ നിറങ്ങളിലുമാണ് ടിവിഎസ് സ്‌പോര്‍ട്ട് എത്തുന്നത്. ഗ്രാഫിക് ഡിസൈന്‍, എല്‍ഇഡി റണ്ണിങ്ങ് ലൈറ്റ്, അലോയി വീല്‍, ബ്ലാക്ക് ഔട്ട് എന്‍ജിന്‍, സിംഗിള്‍ പീസ് സീറ്റ് എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്. 

ടെലിസ്‌കോപിക് അപ്പ്ഫ്രണ്ട്, അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവയാണ് ഈ വാഹനത്തില്‍ സുഖയാത്ര ഒരുക്കുന്നത്. 1950 എംഎം നീളവും 705 എംഎം വീതിയും 1080 എംഎം ഉയരവുമുള്ള ഈ ബൈക്കിന്റെ മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ് സുരക്ഷയൊരുക്കുന്നത്.

Content Highlights: TVS Sport Updated With BS6 Engine Launched In India