ബി.എസ്.6ലേക്കുള്ള മാറ്റം പൂര്‍ത്തിയാക്കിയതായി ടി.വി.എസ്. മോട്ടോര്‍ കമ്പനി. മുഴുവന്‍ വാഹനങ്ങളുടെയും ആകര്‍ഷകവും സവിശേഷ ഫീച്ചറുകളോടെയുള്ളതുമായ ബി.എസ്. 6 മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 

വിപണി തുറക്കുന്നതോടെ ഇവയുടെ മതിയായ സ്റ്റോക്കുകള്‍ ഉണ്ടാകും. എന്നാല്‍, ലോക്ക്ഡൗണ്‍ ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ ഫാക്ടറികളിലെ വാഹനങ്ങളുടെ സ്റ്റോക്ക് കുറയാന്‍ കാരണമായിട്ടുണ്ടെന്നും ടി.വി.എസ്. അറിയിച്ചു. 

ലോക്ക്ഡൗണ്‍ മാര്‍ച്ചിലെ ഉത്പാദനത്തെയും വില്പനയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. 1,44,739 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം ടി.വി.എസ്. വിറ്റഴിച്ചത്. 2019 മാര്‍ച്ചിലെ വില്പന 3,25,323 യൂണിറ്റ് ആയിരുന്നു. 

മൊത്തം 1,33,988 ഇരുചക്ര വാഹനങ്ങളാണ് 2020 മാര്‍ച്ചില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 1,33,988 യൂണിറ്റ് വില്പന നേടിയിരുന്നു. ആഭ്യന്തര വിപണിയില്‍ ഇരുചക്ര വാഹനങ്ങളുടെ വില്പന 2,47,694 യൂണിറ്റില്‍ നിന്ന് 94,103 യൂണിറ്റായി കുറഞ്ഞു. 

കമ്പനിയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ മാസം 94,103 യൂണിറ്റ് ആയിരുന്നു. 2019 സമാന കാലയളവില്‍ 76,405 യൂണിറ്റ് കയറ്റുമതി രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി 63,191 യൂണിറ്റില്‍നിന്ന് 39,885 യൂണിറ്റായും കുറഞ്ഞു.

Content Highlights: TVS Scooter and Bikes Gets BS-6 Engines