ന്ത്യയിലെ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണയില്‍ ഏറ്റവുമൊടുവില്‍ എത്തിയ വാഹനമാണ് ടി.വി.എസ്. റൈഡര്‍ 125. കുറഞ്ഞ വിലയില്‍ മികച്ച ഡിസൈനിലും ഡ്രൈവ് മോഡുകളും ഉള്‍പ്പെടെ വിപണിയില്‍ എത്തിയ ഈ വാഹനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. റൈഡറിന് ഇന്ത്യയിലെ പെരുമ രാജ്യാതിര്‍ത്തി കടന്നതോടെ ഈ കമ്മ്യൂട്ടര്‍ ബൈക്ക് നേപ്പാളിലെ നിരത്തുകളിലും അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ടി.വി.എസ്.

പുതിയ കാലഘട്ടത്തിന് ഇണങ്ങുന്ന ഫീച്ചറുകളും സ്റ്റൈലിലുമാണ് ടി.വി.എസിന്റെ പുതിയ വാഹനങ്ങള്‍ എത്തുന്നത്. ബെസ്റ്റ് ഇന്‍ ക്ലാസ് ഫീച്ചറുകള്‍ക്കാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്. ഇന്ത്യ പോലെ ടി.വി.എസിന്റെ പ്രധാന വിപണിയിലാണ് നേപ്പാളും. അതുകൊണ്ട് തന്നെ റൈഡര്‍ നേപ്പാളിലേക്ക് എത്തിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും, ഇവിടെ യുവഉപയോക്താക്കള്‍ ഈ വാഹനത്തെ സ്വീകരിക്കുമെന്നും ടി.വി.എസ്. അറിയിച്ചു. 

നേക്കഡ് ബൈക്കുകള്‍ക്ക് സമാനമായ ഡിസൈന്‍ ശൈലിയിലാണ് റൈഡര്‍ 125 എത്തിയിട്ടുള്ളത്. എല്‍.ഇ.ഡി. ലൈന്‍ ഡി.ആര്‍.എല്‍. നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലീറ്റ് സീറ്റ്, ബ്ലാക്ക് അലോയി വീല്‍, ഉയര്‍ന്ന് നില്‍ക്കുന്ന എക്സ്ഹോസ്റ്റ്, പ്രൊജക്ട് ചെയ്ത് നില്‍ക്കുന്ന റൈഡര്‍ ബാഡ്ജിങ്ങ്, ഉയര്‍ന്ന ടാങ്ക് തുടങ്ങിയവയാണ് കാഴ്ചയില്‍ ഈ ബൈക്കിനെ ആകര്‍ഷകമാക്കുന്നത്. 

സീറ്റിനടിയില്‍ നല്‍കിയിട്ടുള്ള സ്റ്റോറേജ് സ്പേസ്, ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി എക്കോ മോഡും മികച്ച പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്നതിനായി പവര്‍ മോഡും ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്. 
180 എം.എം. എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് റൈഡറില്‍ നല്‍കിയിട്ടുള്ളത്. 780 എം.എം. ആണ് സീറ്റ് ഹൈറ്റും 1326 എം.എം. വീല്‍ബേസുമുണ്ട്. മുന്നില്‍ 240 എം.എം. ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എം.എം. ഡ്രം ബ്രേക്കും നല്‍കിയിട്ടുണ്ട്.

124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് മൂന്ന് വാല്‍വ് എന്‍ജിനാണ് ടി.വി.എസ്. റൈഡറിന്റെ ഹൃദയം. ഇത് 11.22 ബി.എച്ച്.പി. പവറും 11.2 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍, സൈഡ് സ്റ്റാന്റ് കട്ട്-ഓഫ് സ്വിച്ച്, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഇന്റിക്കേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: TVS Rider 125 Commuter Bike Launched In Nepal